ഉപഭോക്താക്കൾക്കായി പുതിയ ഇന്റർനെറ്റ് കോളിംഗ് ഓഫറുകളുമായി ഇത്തിസലാത്. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ്, ഇ-ലൈഫ് ഹോം ബ്രോഡ്ബാൻഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകും. 50 ദിർഹത്തിന്റെ പ്ലാനിൽ വോയിസ് കോളും വീഡിയോ കോളുമാണ് മൊബൈൽ ഉപഭോക്താക്കൾക്കായി കമ്പനി ഒരുക്കിയിരിക്കുന്നത്.
Read Also: ഉപഭോക്താക്കളെ ആകർഷിക്കാൻ മികച്ച ഓഫറുകളുമായി വീണ്ടും എയര്‍ടെല്‍ രംഗത്ത്
അതേസമയം ഇ-ലൈഫ് ഉപഭോക്താക്കൾക്കായി 100 ദിർഹത്തിന്റെ പ്ലാൻ ആണ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം C’Me, BOTIM എന്നീ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്ത ഉപഭോക്താക്കൾക്ക് മാത്രമാകും ഈ രണ്ട് ഓഫറുകളും ലഭ്യമാകുക. ഓഫർ ലഭ്യമായിക്കഴിഞ്ഞാൽ സേവനത്തിന് അധിക തുക അടയ്ക്കേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments