മദ്യപാനികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളിലൊന്നായ ‘ഓള്‍ഡ് മങ്കി’ന്റെ സ്രഷ്ടാവ് കപില്‍ മോഹന്‍ (88) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള വീട്ടില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കരസേനയില്‍ ബ്രിഗേഡിയറായിരുന്നു കപില്‍ മോഹന്‍.
1954 ഡിസംബര്‍ 19നാണ് കപില്‍ മോഹന്‍ ഓള്‍ഡ് മങ്ക് റം പുറത്തിറക്കുന്നത്. കുറഞ്ഞകാലംകൊണ്ടുതന്നെ ബ്രാന്‍ഡ് മദ്യപര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു. കുറഞ്ഞവിലയാണ് സ്വീകാര്യത നേടിക്കൊടുത്ത ഒരു ഘടകം.
ഏഷ്യയിലെതന്നെ മുന്‍നിര മദ്യനിര്‍മാണ കമ്പനിയായ മോഹന്‍ മീക്കിന്‍സ് ലിമിറ്റഡിന്റെ ചെയര്‍മാനും മനേജിങ് ഡയറക്ടറുമായിരുന്നു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ജനറല്‍ ഡയറിന്റെ പിതാവ് എഡ്വേര്‍ഡ് ഡയര്‍ സ്ഥാപിച്ച മദ്യക്കമ്പനിയാണ് കപില്‍ മോഹന്‍ ഏറ്റെടുത്തത്. 1976ലായിരുന്നു ഇത്. ഇന്ന് 400 കോടി രൂപ വിറ്റുവരവുള്ള കമ്പനിയാണിത്.
ആര്‍തോസ് ബ്രൂവെറി ലിമിറ്റഡ്, മോഹന്‍ റോക്ക് സ്പ്രിങ് വാട്ടര്‍ ബ്രൂവെറീസ് ലിമിറ്റഡ് എന്നീ മദ്യക്കമ്പനികളുടെയും മനേജിങ് ഡയറക്ടറായിരുന്നു. കപില്‍ മോഹനെ 2010ല്‍ രാഷ്ട്രം പദ്മശ്രീ നല്‍കി ആദരിച്ചു. സ്തുത്യര്‍ഹ സേവനത്തിനുള്ള വിശിഷ്ടസേവാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
Post Your Comments