Latest NewsIndiaNews

സിനിമാ തീയേറ്ററുകളിലെ ദേശീയഗാനം; സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇങ്ങനെ

ന്യൂഡല്‍ഹി: സിനിമാ തീയേറ്ററുകളിലെ ദേശീയഗാനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നു. സിനിമാ തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. തീരുമാനം അതാത് തീയേറ്ററുകള്‍ക്ക് തന്നെ സ്വീകരിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. 2016 നവംബറിലെ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. ദേശീയഗാനവുമായി ബന്ധപ്പെട്ട ഹര്‍ജികളെല്ലാം സുപ്രീം കോടതി തീര്‍പ്പാക്കി. കൂടാതെ ഇതുസംബന്ധിച്ച ആക്ഷേപങ്ങളെല്ലാം കേന്ദ്രസര്‍ക്കാരിന്റെ സമിതിക്ക് മുന്നില്‍ അവതരിപ്പിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button