KeralaLatest NewsNews

കേരളത്തില്‍ ഭരണസ്ഥംഭനം-എം.ടി രമേശ്

തിരുവനന്തപുരം•കേരളത്തില്‍ ഭരണസ്ഥംഭനമാണ് നിലനില്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ യുവമോര്‍ച്ച പിഎസ്‌സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയമില്ല. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനാണ് താല്പര്യം.യുവജനങ്ങലുടെ ജോലി സംരക്ഷണം ഉറപ്പാക്കേണ്ട സര്‍ക്കാര്‍ തൊഴില്‍ സാധ്യതകള്‍ തകര്‍ക്കുകയാണ് ചെയ്യുന്നത്. ഒഴിവുകള്‍ റിപ്പേര്‍ട്ട് ചെയ്യുന്നില്ലന്നാണ് പിഎസ്‌സി പറയുന്നത്. ഇത് സര്‍ക്കാര്‍ യുവാക്കളോട് കാണിക്കുന്ന ക്രൂരതയാണെന്നും എം.ടി രമേശ് പറഞ്ഞു.

You may also like this: തൃപുരയില്‍ ബി.ജെ.പി ഭരണത്തിലെത്തും, മണിക് സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു: അമിത് ഷാ

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെ.ആര്‍ അനുരാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ട്രഷറര്‍ ആര്‍.എസ് സമ്പത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പിഎസ്‌സി – സര്‍ക്കാര്‍ ഒത്തുകളി അവസാനിപ്പിക്കുക, എല്‍ഡി, ലാസ്റ്റ് ഗ്രേഡ്, കെഎസ്ആര്‍ടിസി തുടങ്ങി മുഴുവന്‍ റാങ്ക് ലിസ്റ്റുകളിലും നിയമനം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

namboപ്ലാമൂട് നിന്നാരംഭിച്ച മാര്‍ച്ച് പിഎസ്‌സി ഓഫീസിന് മുന്‍വശമെത്തിയപ്പോള്‍ ഏതൊരു പ്രകോപനവും കൂടാതെ പോലീസ് ജലപീരങ്കി പ്രയോഗിച്ചതിനാല്‍ സ്ഥലത്ത് അല്‍പസമയം സംഘര്‍ഷാവസ്ഥ നിലനിന്നിന്നു. മൂന്നു തവണ പോലീസ് ജലഭീരങ്കി പ്രയോഗിച്ചു. ജില്ലാ നേതാക്കളായ ചന്ദ്രകിരണ്‍,സതീഷ്,രാഗേന്ദു,നന്ദു,ഷിജുമോന്‍,പ്രശാന്ത്,വിഷ്ണു എന്നിവര്‍ മാര്‍ച്ചിന് നേത്യത്വം നല്‍കി

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍

Link to donate : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button