കണ്ണൂര്‍: എകെജി കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ സ്ഥാപകനാണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. സിപിഎം-സിപിഐ പോരില്‍നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് വി.ടി. ബലറാമിനെ ബലിയാടാക്കുന്നതിലൂടെ സിപിഎം ലക്ഷ്യമിടുന്നതെന്നും സുധാകരൻ പറഞ്ഞു. കണ്ണൂരില്‍ അക്രമത്തിന്റെ വഴി ആദ്യം കാണിച്ചുകൊടുത്ത ആദ്യ സിപിഎം നേതാവ് എകെജിയാണെന്നും കണ്ണൂരിലെ ജനാധിപത്യം തകര്‍ക്കാന്‍ ആദ്യം നയിച്ച നേതാവാണ് എകെജിഎന്നും സുധാകരൻ കുറ്റപ്പെടുത്തി.
കണ്ണൂരിലെ കോൺഗ്രസ് ഒരിക്കലും എ കെ ഗോപാലൻ ദിവ്യനാണെന്നോ മഹാനാണെന്നോ പറയില്ലന്നും സുധാകരൻ കൂട്ടിച്ചേർത്തു. എന്തുകൊണ്ട് എകെജി വിമര്ശിക്കപ്പെടാന് പാടില്ലാത്തതെന്നും പാര്‍ട്ടിഗ്രാമം കെട്ടി ഉയര്‍ത്താന്‍ വീടുകള്‍ ആക്രമിക്കുകയും പെണ്‍കുട്ടികളുടെ വിവാഹം മുടക്കുകയും ജനങ്ങളെ ഭയപ്പെടുത്തുകയും ചെയ്ത നേതാവാണ് എ കെ ജി എന്നും സുധാകരൻ ആവർത്തിച്ചു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments