Latest NewsNewsIndia

കൂട്ടം തെറ്റിയ ആനക്കുട്ടിക്കൊപ്പം സെൽഫി : അവസാനം ദുരന്തത്തിൽ കലാശിച്ചു

തിരുവനന്തപുരം: കര്‍ണാടകയിലെ ഓങ്കോര്‍ വനാതിര്‍ത്തിയില്‍ ഭക്ഷണം തേടി നാട്ടിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കണ്ടു സെൽഫി എടുക്കാൻ ആളുകളുടെ തിക്കും തിരക്കും ഉണ്ടായി. ഇതോടെ ആനക്കൂട്ടം കാട്ടിലേക്ക് ഓടിക്കയറി. എന്നാൽ ഏതാനും മാസം പ്രായമായ ഒരു കുട്ടിയാനയ്ക്ക് മറ്റുള്ള ആനകള്‍ക്കൊപ്പം ഓടിയെത്താന്‍ നിർഭാഗ്യവശാൽ കഴിഞ്ഞില്ല. ഇതോടെ ആൾക്കൂട്ടം സെൽഫി എടുക്കാനായി ആനക്കുട്ടിയുടെ ചുറ്റും ഓടിക്കൂടി.

അതിനെ തൊട്ടും പിടിച്ചും വലിച്ചും പലരും സെൽഫിയെടുത്തു. കൂടാതെ കുട്ടിയാനയെ പിടിച്ചുവലിച്ച്‌ കാട്ടില്‍ നിന്ന് കുറച്ചകലേക്ക് കൊണ്ടുവന്നതോടെ അത് അമ്മയെ കാണാതെ കരയാനും തുടങ്ങി. സെല്‍ഫിഭ്രമത്തില്‍ മുങ്ങിയവര്‍ അതൊന്നും കാര്യമാക്കാതെ അവരുടെ ഉപദ്രവം തുടർന്നു. അമ്മയാന സമീപത്ത് ഉണ്ടായിരുന്നെങ്കിലും ആള്‍ക്കൂട്ടത്തെ പേടിച്ച്‌ ആനക്കുട്ടിയുടെ അടുത്തേക്ക് വന്നില്ല. അവസാനം സംഭവം അറിഞ്ഞ് വനപാലകര്‍ എത്തിയപ്പോഴേക്കും ആളുകളുടെ പിടിവലിയില്‍ കുട്ടിയാന അവശനിലയിലായിരുന്നു.

ഭയന്ന് പോയ കുട്ടിയാന വനപാലകർ നൽകിയ പാല് കുടിക്കാൻ തയ്യാറായില്ല. വനപാലകള്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ആന കുട്ടിയെ വനത്തിൽ വിട്ടാൽ അതിനു ജീവാപായം ഉണ്ടാകുമെന്നു കരുതി വനത്തിലേക്ക് വിട്ടില്ല. വനപാലകർ പരമാവധി അതിനെ സമാധാനിപ്പിച്ചു പാൽ കുടിപ്പിക്കാൻ ശ്രമിച്ചെങ്കിലും 24 മണിക്കൂറിന് ശേഷം കുട്ടിയാന ചെരിഞ്ഞു. അമ്മയാനയെ കാണാത്ത ഭയവും ക്ഷീണവുമാണ് ആനക്കുട്ടി ചെരിയാൻ കാരണമെന്നാണ് വനപാലകർ പറയുന്നത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button