ന്യൂഡൽഹി: മലയാളി താരം പി.ആർ.ശ്രീജേഷ് ഹോക്കിയിലേക്ക് മടങ്ങിയെത്തുന്നു. കാലിനേറ്റ പരിക്കിനെ തുടർന്നാണ് എട്ട് മാസത്തോളം താരത്തിന് വിശ്രമം വേണ്ടിവന്നത്. ന്യൂസിലൻഡിൽ ജനുവരി 17ന് തുടങ്ങുന്ന നാല് രാഷ്ട്ര ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിലാണ് ശ്രീജേഷിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
Read Also: ഓസ്ട്രേലിയൻ ഹോക്കി ലീഗ് ; വെസ്റ്റേണ്‍ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യൻ എ ടീം
യുവനിരയ്ക്ക് പ്രാധാന്യം നൽകിയാണ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. കോമണ്‍വെൽത്ത്, ചാന്പ്യൻസ് ട്രോഫി, ഏഷ്യൻ ഗെയിംസ്, ലോകകപ്പ് എന്നീ പ്രധാന ടൂർണമെന്റുകൾ വരുന്നതിനാൽ യുവനിരയ്ക്ക് അവസരം നൽകുകയായിരുന്നുവെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു. അതേസമയം വെറ്ററൻ മിഡ്ഫീൽഡർ സർദ്ദാർ സിംഗിനും സ്ട്രൈക്കർ എസ്.വി.സുനിലിനും സ്ഥാനം ലഭിച്ചിട്ടില്ല.
Post Your Comments