റിയാദ്: യമനിലെ ഹൂത്തികള്‍ക്കെതിരേ പോരാടുന്ന സൗദി സൈനിക സഖ്യത്തിന്റെ യുദ്ധവിമാനം യമനിലെ സാദ പ്രവിശ്യയില്‍ തകര്‍ന്നു വീണു. ബ്രിട്ടീഷ് നിര്‍മിത ടൊര്‍ണാഡോ ഫൈറ്റര്‍ ജെറ്റാണ് വെടിവച്ചുവീഴ്ത്തിയതെന്നും അല്‍ മസീറ ടി.വി ചാനല്‍ വ്യക്തമാക്കി.
വിമാനം തങ്ങള്‍ വെടിവച്ചിട്ടതാണെന്ന് ഹൂത്തി വുമതര്‍ അവകാശപ്പെട്ടു. എന്നാല്‍ സാങ്കേതികത്തകരാര്‍ കാരണമാണ് വിമാനം തകര്‍ന്നതെന്നാണ് സൗദി സഖ്യം പ്രസ്താവനയില്‍ അറിയിച്ചത്. തകര്‍ന്ന വിമാനത്തില്‍ നിന്ന് രണ്ട് പൈലറ്റുമാരെയും രക്ഷപ്പെടുത്തിയതായി സൗദി സഖ്യം അറിയിച്ചു.
അതിനിടെ, ഹൂത്തികളാല്‍ കൊല്ലപ്പെട്ട യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ പകരക്കാരനായി മുന്‍ ഉപപ്രധാനമന്ത്രി സാദിഖ് അമീനെ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസാണ് സാലിഹിന്റെ അടുത്ത കൂട്ടാളിയായിരുന്ന ഇദ്ദേഹത്തെ നേതാവായി തെരഞ്ഞെടുത്തത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സാലിഹിനെ ഹൂത്തികള്‍ വധിച്ചത്.
Post Your Comments