മുംബൈ: ഐ.പി.എല്ലിൽ ഏറ്റവുമുയര്‍ന്ന തുകസ്വന്തമാക്കാൻ രോഹിത് ശര്‍മ്മയ്ക്കും അവസരമുണ്ടായിരുന്നു; അതിനു മുതിരാത്തതിന്റെ കാരണം ഇതാണ്. ഏറ്റവുമുയര്‍ന്ന തുക വിരാട് കോലിയെ നിലനിര്‍ത്താന്‍ ബെംഗളൂരു എഫ്.സി മുടക്കിയ 17 കോടിയാണ്. രോഹിത് ശര്‍മ്മയ്ക്കും കോലിക്കൊപ്പം ഈ റെക്കോഡ് പങ്കിടാന്‍ അവസരമുണ്ടായിരുന്നു. പക്ഷെ രോഹിത് തന്നെ അത് വേണ്ടെന്നുവെച്ചു.
17 കോടി രൂപ രോഹിതിനു നല്കാന് മുംബൈ ഇന്ത്യന്‍സ് തയ്യാറായിരുന്നു. എന്നാല്‍ രോഹിത് 15 കോടി രൂപ മതിയെന്ന് വ്യക്തമാക്കുകയായിരുന്നു. പണമല്ല, ഇതിന് രോഹിത് നല്കിയ വിശദീകരണം ടീമാണ് പ്രധാനമെന്നാണ്. മുംബൈ ആരാധകരടക്കം എല്ലാവരും ടീമിനോടുള്ള രോഹിതിന്റെ ഇഷ്ടം കണ്ട് അമ്പരന്നു.
read more:
രോഹിത് മുംബൈയുടെ ക്യാപ്റ്റനാണ്. മുംബൈ ഇന്ത്യന്‍സിനോട് അടുത്ത വൃത്തങ്ങള്‍ രോഹിതിന്റെ ഇപ്പോഴത്തെ തീരുമാനം അദ്ദേഹത്തിന് ടീമാണ് പ്രധാനപ്പെട്ടതെന്ന് വ്യക്തമാക്കുന്നതാണെന്ന് പ്രതികരിച്ചു. മുംബൈ ഇന്ത്യന്‍സ് രോഹിതിന് പുറമെ ഹാര്‍ദിക് പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും നിലനിര്‍ത്തിയിട്ടുണ്ട്. മുംബൈയ്ക്ക് ഇനി 47 കോടി രൂപയാണ് താരലേലത്തില്‍ ചിലവഴിക്കാന്‍ ബാക്കിയുള്ളത്. കോലിക്ക് പിന്നില്‍ 15 കോടി ലഭിച്ച രോഹിതും ധോനിയുണമാണുള്ളത്
Post Your Comments