ലക്നോ: ചരക്ക് തീവണ്ടി പാളം തെറ്റി. ഉത്തര്‍പ്രദേശിലെ ബറാബാങ്കി ജില്ലയിലാണ് ചരക്ക് ട്രെയിനിന്റെ എട്ട് ബോഗികള്‍ പാളം തെറ്റിയത്. ലക്നോയില്‍ നിന്നും ഗോണ്ട എന്ന സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ട്രാക്കിലെ വിള്ളലാണ് അപകടത്തിന് കാരണമെന്നാണ് റെയില്‍വേയുടെ പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് മേഖലയിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പാളത്തിലെ തകരാര്‍ പരിഹരിച്ച് ഗതാഗതം പുനസ്ഥാപിക്കാന്‍ റെയില്‍വേ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് റെയില്‍ വേ അധികൃതര്‍ അറിയിച്ചു.
Post Your Comments