Latest NewsNewsIndia

രാജ്യത്തെ എല്ലാ റെയില്‍വേസ്റ്റേഷനിലും വൈഫൈ വരുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ രാജ്യത്തെ എല്ലാ റെയില്‍വേസ്റ്റേഷനിലും വൈഫൈ സൗകര്യം ലഭ്യമാക്കാനൊരുങ്ങുന്നു. പദ്ധതിക്ക് 700 കോടി രൂപയാണ് ചിലവ്. കീഴില്‍ ഗ്രാമീണ മേഖകളിലുള്‍പ്പെടെയുളള റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യമെത്തുക്കും. ഇതിനോടകം തന്നെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 21 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യം എത്തിച്ചു കഴിഞ്ഞു.

read more: ഗൂഗിൾ–റെയിൽവെ സ്റ്റേഷൻ ഫ്രീ വൈഫൈയ്ക്ക് നിയന്ത്രണം

ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ഒരുപോലെ വൈഫൈ എത്തിക്കുന്നതോടെ ഉള്‍നാടുകളിലെ പ്രദേശവാസികള്‍ക്കും പ്രയോജനം ലഭിക്കും. കൂടാതെ ഡിജിറ്റല്‍ ബാങ്കിങ്,ആധാര്‍ ജനറേഷന്‍സ്, ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍പ്പടെയുളള സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കാൻ ഗ്രാമീണ മേഖലയിലെ റെയില്‍വേസ്റ്റഷനുകളില്‍ വൈഫൈ സൗകര്യത്തോടുകൂടിയ ബൂത്തുകളും സ്ഥാപിക്കും.

read more: ഡിജിറ്റല്‍ ഇന്ത്യ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി വമ്പന്‍ ഉപഗ്രഹം വിക്ഷേപണത്തിന്‌ ഒരുങ്ങുന്നു

റെയില്‍വേ സ്‌റ്റേഷുനുകളില്‍ വൈഫൈ സേവനം നല്‍കുന്നതിന് പിന്നിൽ പ്രാദേശിക തലത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button