സന്നിധാനം•വെബ്‌സൈറ്റുമായി എല്ലാ ‘ഭൗതിക വസ്തുക്കളെയും ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ഒരു വിപ്ലവം സൃഷ്ടിക്കുകയാണ്. വ്യക്തിപരമായും പ്രൊഫഷണലായും ഉള്ള ജീവിതത്തില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സിന് കഴിവുണ്ട്. കേരളത്തിലെ ആത്മീയ അന്തരീക്ഷത്തില്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എങ്ങനെയാണ് നിലകൊള്ളുന്നത് എന്ന് വ്യക്തമാക്കാനാണ് ഈ കുറിപ്പ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. സാങ്കേതിക വിദ്യകള്‍ എങ്ങനെയാണ് ശബരിമലയിലെ തീര്‍ത്ഥാടനവും പ്രവര്‍ത്തനങ്ങളും സുഗമമാക്കാന്‍ സഹായിക്കുന്നത് എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. മണ്ഡല കാലത്തോടെ തുടങ്ങുന്ന ശബരിമല തീര്‍ത്ഥാടനത്തില്‍ ലക്ഷ കണക്കിന് ‘ഭക്തര്‍ സംഗമിക്കുന്ന മകരവിളക്കും ഉള്‍പ്പെടുന്നു.
മണ്ഡല മകര വിളക്ക് സീസണില്‍ കുട്ടികളായ തീര്‍ത്ഥാടകരെ കാണാതാവുകയോ കൂട്ടം തെറ്റുകയോ ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഭാഷയും മറ്റും പരിമിതികളും മൂലം ഈ കുട്ടികള്‍ക്ക് അധികൃതരുമായി സംസാരിക്കുന്നതിനും സാധിക്കില്ല. കോര്‍പ്പറേറ്റ് സ്ഥാപനം എന്ന നിലക്കും ആഗോള തലത്തില്‍ മുന്‍നിര ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് സ്ഥാപനമെന്ന നിലക്കും പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ സാങ്കേതിക സഹായങ്ങള്‍ നല്‍കുക എന്നതിന്റെ അടിസ്ഥാനത്തില്‍ കുട്ടി തീര്‍ത്ഥാടകരെ കൂട്ടം തെറ്റാതിരിക്കാന്‍ കേരള പോലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് വോഡഫോണ്‍. റേഡിയോ ഫ്രീക്വന്‍സി ടാഗാണ് വോഡഫോണ്‍ ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്രയോജനപ്പെടുന്നതിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍;
ശബരിമല തീര്‍ത്ഥാടകര്‍ക്ക് സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് കൊണ്ടുളള നേട്ടങ്ങള്‍ സാങ്കേതിക വിദ്യയും അതിന്റെ ഉയര്‍ച്ചയും മനുഷ്യരുടെ നിത്യ ജീവിതത്തെ വലിയ തോതില്‍ മാറ്റിമറിച്ചിട്ടുണ്ട്. മനുഷ്യ ജീവിതത്തില്‍ സാങ്കേതികവിദ്യ സ്പര്‍ശിക്കാത്ത മേഖലകളില്ല. ഇത് ആത്മീയ അനുഭവങ്ങളെ മറ്റൊരു തലത്തില്‍ എത്താന്‍ സഹായിക്കുന്നു.
വോഡഫോണ്‍ ആര്‍എഫ്‌ഐഡി ടാഗ്: 14 വയസ്സിനു താഴെയുള്ള കുട്ടി തീര്‍ത്ഥാടകര്‍ക്ക് ഞഎകഉ സുരക്ഷാ ടാഗ് നല്‍കുന്ന പദ്ധതിയാണ് വോഡഫോണ്‍ തയ്യാറാക്കിയത്. പമ്പയില്‍ നിന്നും കഴുത്തിലണിയിക്കുന്ന ടാഗ്, സന്നിധാനത്ത് ദര്‍ശനം നടത്തി തിരിച്ച് പമ്പയില്‍ എത്തുന്നത് വരെ കുട്ടി തീര്‍ത്ഥാടകരുടെ ചലനങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സഹായിക്കും. വലിയ തിരക്കിനിടെ കുട്ടികള്‍ കൂട്ടം തെറ്റുന്നത് ഒഴിവാക്കാനും പിന്നീട് ഇവരെ കണ്ടെത്താന്‍ പോലീസ് നടത്തുന്ന അത്യധ്വാനം ഒഴിവാക്കാനും വോഡഫോണ്‍ പദ്ധതി ഗുണകരമാകും. ഓരോ വര്‍ഷവും പമ്പയിലും സന്നിധാനത്തും കുട്ടികളെ കാണാതാകുന്നത് സംബന്ധിച്ച് നൂറു കണക്കിന് പരാതികളാണ് പോലീസിന് ലഭിക്കുന്നത്. ഇത് ആദ്യമായാണ് ആഗോള തലത്തില്‍ ഉപയോഗിക്കുന്ന ഞഎകഉ സാങ്കേതിക വിദ്യ വന്‍തോതില്‍ മനുഷ്യ സഞ്ചയം എത്തുന്ന ഒരു മേഖലയില്‍ ഉപയോഗിക്കുന്നത്.
ശബരിമലയിലേക്ക് എത്തുന്ന 14 വയസിന് താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പമ്പയിലുള്ള കേരള പോലീസ് ഓഫീസില്‍ എത്തി പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് സേവനം ലഭ്യമാക്കാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കുട്ടിയുടെ പേര്, രക്ഷിതാക്കളുടെ പേര്, ബന്ധപ്പെടാനുളള നമ്പര്‍, മറ്റ് വിവരങ്ങള്‍ എന്നിവയടങ്ങുന്ന വോഡഫോണ്‍ ഞഎകഉ ടാഗ് ലഭിക്കും. വോഡഫോണ്‍ ഞഎകഉ ടാഗ് ധരിച്ച കുട്ടി തീര്‍ത്ഥാടന പാതയില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെടുമ്പോള്‍, കുട്ടിയെ ഉടന്‍ തന്നെ കണ്‍ട്രോള്‍റൂമില്‍ എത്തിക്കും. ഞഎകഉ ടാഗ് നീരീക്ഷണ സംവിധാനത്തിലൂടെ ഞഎകഉ ടാഗ് റീഡ് ചെയ്യുമ്പോള്‍ കുട്ടി എവിടെ ഉണ്ടെന്നുളള വിശദാംശങ്ങള്‍ ഞഎകഉ ടാഗില്‍ രേഖപ്പെടുത്തിയിരിക്കുന്ന രക്ഷിതാവിന്റെ നമ്പറിലേക്ക് എത്തും. രക്ഷിതാവില്‍ നിന്ന് കൂട്ടംതെറ്റിപ്പോയ കുട്ടി മാനസിക ആഘാതത്തിലും, ഒരുപക്ഷേ തന്നെകുറിച്ചോ, രക്ഷിതാവിനെകുറിച്ചോ, പോലീസ് ഉദ്ദ്യോഗന്ഥരോട് സംസാരിക്കാനുളള ഭാഷ അറിയണമെന്നില്ല. വോഡഫോണ്‍ ഞഎകഉ ടാഗ് കൂട്ടം തെറ്റുന്ന കുട്ടിയെ ഉടന്‍ തന്നെ കണ്ടെത്താനും രക്ഷിതാക്കളുമായി ചേര്‍ക്കാനും ഇത് പോലീസിന് സഹായകരമാകും.
വര്‍ച്ച്വല്‍ ക്യൂ: കേരള പോലീസിന്റെ ഓണ്‍ലൈന്‍ വഴിയുള്ള വെര്‍ച്ച്വല്‍ ക്യൂ സംവിധാനമാണിത്. തീര്‍ത്ഥാടകര്‍ക്ക് ദീര്‍ഘനേരം ക്യൂവില്‍ നില്‍ക്കാതെ ദര്‍ശനം നടത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ നേട്ടം. ഓരോ മണിക്കൂറിലും ഓണ്‍ലൈനായി നല്‍കുന്ന കൂപ്പണില്‍ രേഖപ്പെടുത്തിയ സമയത്ത് തീര്‍ത്ഥാടകര്‍ക്ക് എത്താം. തീര്‍ത്ഥാടനത്തിന് എത്തുന്നവരുടെ പക്കലുള്ള ഓണ്‍ലൈന്‍ കൂപ്പണ്‍ പോലീസ് പരിശോധിച്ച് ക്യൂവില്‍ പ്രവേശിപ്പിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.sabarimalaq.com/content/virtual-q.html
അപ്പം-അരവണ ബുക്കിംഗ്: അപ്പവും അരവണയും ഓണ്‍ലൈനായി വാങ്ങാനുള്ള സംവിധാനം തുടങ്ങിയിട്ടുണ്ട്. പ്രസാദം വാങ്ങുന്നതിന് ദീര്‍ഘനേരം ക്യൂവില്‍ നില്‍ക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.sabarimala.net/book-appam-aravana-online/
സേഫ് ശബരിമല – കേരള പോലീസിന്റെ ആപ്പ്: ശബരിമലയിലെ തല്‍സമയ വിവരങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ളതാണ് കേരളാ പോലീസിന്റെ സേഫ് ശബരിമല മൊബൈല്‍ ആപ്പ്. ഈ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മൊബൈലിലൂടെ ലഭിക്കുമെന്നതാണ് ഈ ആപ്ലിക്കേഷന്റെ പ്രത്യേകത. സന്നിധാനത്ത് നിന്ന് നഷ്ടപ്പെടുന്ന സാധനങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും പമ്പയിലും സന്നിധാനത്തും പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളുടെ വിവരങ്ങളും ലഭ്യമാണ്. സന്നിധാനത്തെ തിരക്കിന് അനുസൃതമായി യാത്രകളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിന് ഇതര സംസ്ഥാന തീര്‍ത്ഥാടകര്‍ക്ക് ഈ സൗകര്യം ഏറെ പ്രയോജന പ്രദമാകും. മുന്‍ വര്‍ഷത്തെ സീസണുകളില്‍ ഓരോ ദിവസവും അനുഭവപ്പെട്ട തിരക്ക് സംബന്ധിച്ച വിവരങ്ങളും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.keralapolice.org/downloads/mob-apps/
ഡെബിറ്റ് & ക്രെഡിററ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള വഴിപാട്: പണരഹിതമായി വഴിപാട് നിര്‍വഹിക്കുന്നതിനുള്ള സംവിധാനം സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര’ഭരണം നിര്‍വഹിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇ-ഹുണ്ടി സംവിധാനം ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍വിവരങ്ങള്‍ക്ക്: http://www.sabarimala.kerala.gov.in/docs/release/press/pr24112016eng.pdf
http://www.sabarimalaq.com/content/virtual-q.html
http://www.keralapolice.org/downloads/mob-apps/
http://www.sabarimala.net/book-appam-aravana-online/
http://www.sabarimala.kerala.gov.in/docs/release/press/pr24112016eng.pdf
http://sabarimala.tdb.org.in/
Post Your Comments