കണ്ണൂര്‍•സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കൊഴുമ്മല്‍ മരത്തക്കാട് ബ്രാഞ്ച് സെക്രട്ടറി കെ വിശ്വനാഥന് (45) ആണ് മരിച്ചത്. പയ്യന്നൂരിലെ തായിനേരിയിലുള്ള മത്സ്യ വിതരണ കടയിലാണ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ മത്സ്യം വാങ്ങാനെത്തിയവരാണ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇവര്‍ പയ്യന്നൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി. പരേതനായ കണ്ണന്-ചെമ്ബരത്തി ദമ്ബതികളുടെ മകനാണ്.
ഭാര്യ സീമ (കണ്ടോത്ത്). മക്കള്‍: വിശ്വജിത്ത്, ദീപക് (ഇരുവരും കരിവെള്ളൂര്‍ ഏ വി സ്മാരക സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്. സഹോദരങ്ങള്‍: ശാരദ, ശാന്ത.
Post Your Comments