അഗര്‍ത്തല: മാണിക് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃപുരയില്‍ ബി.ജെ.പി ഭരണത്തിലെത്തുമെന്നും മണിക് സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടെന്നും അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ നല്ല വ്യക്തിയാണെങ്കില്‍ എന്തുകൊണ്ട് സംസ്ഥാനത്തിന്റെ അവസ്ഥ മെച്ചപ്പെടുന്നില്ലെന്നും അമിത് ഷാ സംശയം ഉന്നയിച്ചു.
അക്രമം കൊണ്ട് ബി.ജെ.പിയെ നേരിടാനാവില്ല. അക്രമത്തിന്റെ ചളി വാരിയെറിഞ്ഞോളൂ, അതില്‍ താമര വിരിയുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. തൃപുരയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതാണ് അമിത് ഷാ. ഈ വര്‍ഷം ആദ്യം നടക്കുന്ന തൃപുര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കലാണ് ഷായുടെ സന്ദര്‍ശനോദേശ്യം.
Post Your Comments