കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ ലോക്കപ്പില്‍ കസ്റ്റഡിയില്‍ ഉള്ള ട്രാന്‍സ്ജെന്‍ഡര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. സായ എന്ന രതീഷ് ആണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക ശ്രമിച്ചത്. പുല്ലേപടിയിലുള്ള ഹോട്ടലില്‍ നിന്നാണ് ഇന്നലെ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തെ പൊലീസ് പിടികൂടിയത്.
ഹോട്ടല്‍ നടത്തിപ്പുകാരനും മാനേജരും അഞ്ചു സ്ത്രീകളും നാലു ട്രാന്‍സ്ജെന്‍ഡേഴ്സുമാണ് അറിസ്റ്റിലായത്. ലോക്കപ്പിനുള്ളിൽ ആത്മഹത്യക്കു ശ്രമിച്ചതായി പോലീസ് സ്ഥിരീകരിച്ചു. എറണാകുളം സെന്‍ട്രല്‍ പൊലീസ് രാത്രി തന്നെ അവരെ ആശുപത്രിയില്‍ എത്തിച്ചു.
Post Your Comments