Latest NewsIndiaNews

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് സ്വന്തം താല്പര്യങ്ങള്‍ അനുസരിച്ച് ജീവിക്കാം; സുപ്രീം കോടതിയുടെ സുപ്രധാന വിധികള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് സ്വന്തം താല്പര്യങ്ങള്‍ അനുസരിച്ച് ജീവിക്കാമെന്നും മറ്റാര്‍ക്കും അവരുടെ ജീവിതത്തില്‍ കൈകടത്താന്‍ സ്വാതന്ത്ര്യം ഇല്ലെന്നും സുപ്രീം കോടതി. ഓരോ പെണ്‍കുട്ടിയും നിയമം അനുശാസിക്കുന്നതരത്തില്‍ സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ചു ജീവിക്കണം. അതവരുടെ അവകാശമാണ്. ജോലി, വരന്‍, വിവാഹം, വീട്, വസ്ത്രം, പഠനം തുടങ്ങി എന്തും നിയമാനുസൃതമായ രീതിയില്‍ പെണ്‍കുട്ടികള്‍ക്ക് സ്വയം തെരഞ്ഞെടുക്കാന്‍ അവസരം ഉണ്ടാക്കേണ്ടത് അതാതു സംസ്ഥാന സര്‍ക്കാരുകള്‍ ആണ് എന്നും എവിടെയെങ്കിലും അനീതിയുണ്ടെന്ന പരാതി ലഭിച്ചാല്‍ ഉടനടി നടപടികള്‍ കൈക്കൊള്ളണം എന്നും കോടതി പറഞ്ഞു.

Read Also: ഇര മൗനം പാലിക്കുന്നത് ലൈംഗികബന്ധത്തിനുള്ള സമ്മതമല്ല : കോടതിയുടെ സുപ്രധാനമായ വിധി ഇങ്ങനെ

സമൂഹത്തിന് പെണ്‍കുട്ടികളുടെ വസ്ത്രധാരണം, വിവാഹം, ജിവിത രീതി, ജോലി തുടങ്ങി ഒരു കാര്യങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കില്ല. കുവൈത്തിലുള്ള ഭര്‍ത്താവിന്റെ കൈയില്‍ നിന്ന് മകളുടെ സംരക്ഷണം ആവശ്യപ്പെട്ടു തിരുവനന്തപുരം സ്വദേശിയായ അമ്മ കൊടുത്ത പരാതി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍ , ഡിവൈ ചന്ദ്രചൂഡ എന്നിവര്‍ ഇത്തരത്തില്‍ വിധി പ്രസ്താവിച്ചത്.

കുട്ടികളുടെ മേലുള്ള അനാവശ്യവും അമിതവുമായ വാത്സല്യവും മാതാപിതക്കളിലുള്ള ഈഗോയും കുട്ടികളെ ശല്യം ചെയ്യരുത്. പ്രായപൂര്‍തിയായികഴിഞ്ഞാല്‍ അവര്‍ക്ക് സ്വയം തീരുമാനം എടുക്കാനുള്ള പ്രാപ്തിയാകും. ഒന്നും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത് എന്നും കോടതി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button