കൊച്ചി: മഹാരാജാസ് കോളേജ് സ്റ്റാഫ് ഹോസ്റ്റലില്‍ നിരവധി അശ്ലീല പോസ്റ്ററുകള്‍ ഒട്ടിച്ച നിലയില്‍. സ്റ്റാഫ് ഹോസ്റ്റലിലെ ലീലാവിലാസങ്ങള്‍ അവസാനിപ്പിക്കണം എന്നു തുടങ്ങിയ അശ്ലീല ചുവയുളള പോസ്റ്ററുകളാണ് കോളേജ് സ്റ്റാഫ് ഹോസ്റ്റലില്‍ പ്രത്യക്ഷപ്പെട്ടത്.
സംഭവത്തില്‍ മഹാരാജാസ് കോളേജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ കോളേജ് അധ്യാപിക മുന്‍ പ്രിന്‍സിപ്പലിന്റെ മകളെ മര്‍ദിച്ചെന്ന പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.
അതേസമയം സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലെ മര്‍ദനത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബീനയുടെ മകളും, കോളേജ് അധ്യാപികയും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചതിനു ശേഷമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഇതിന് പിന്നാലെ ക്വാര്‍ട്ടേഴ്സിലെ തന്റെ മുറിയില്‍ അപര്‍ണ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചുവെന്നും തന്നെ ഉപദ്രവിച്ചുവെന്നും കാണിച്ച് ശ്രീകലയും സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നടക്കുന്നതിനിടയിലാണ് പുതിയ സംഭവം. എന്നാല്‍ പോസ്റ്ററുകള്‍ ഒട്ടിച്ചതിനു പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Post Your Comments