ഇസ്ലാമാബാദ്: നിരവധി ഭീകരസംഘടനകളെ പാക്കിസ്ഥാന് കരിമ്പട്ടികയില്‍പ്പെടുത്തി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫീസ് സയിദിന്റെ ജമാഅത് ഉദ് ധവയും ഇതിൽ ഉൾപ്പെടുന്നു. പട്ടിക പുറത്തുവിട്ടത് പാക്കിസ്ഥാന് വിദേശകാര്യമന്ത്രാലയമാണ്. 72 ഗ്രൂപ്പുകളെയാണ് ഇസ്ലാമാബാദ് കരിമ്പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത്.
ഭീകരപ്രവര്‍ത്തനം നേരിടുന്ന കാര്യത്തില്‍ പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കാന്‍ എല്ലാ വഴികളും തേടുമെന്ന് അമേരിക്ക പ്രസ്താവിച്ചതിനു പിന്നാലെയാണ് പാകിസ്ഥാന്റെ നടപടി. പാകിസ്താനുള്ള സൈനിക സഹായം നിര്‍ത്തലാക്കിയ നടപടിക്ക് പിന്നാലെയാണ് വൈറ്റ്ഹൗസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
read more: ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കും; പാക്കിസ്ഥാനോട് അമേരിക്ക
അഫ്ഗാന് താലിബാന്, ഹഖാനി ശൃംഖല എന്നിവരെ ഫലപ്രദമായി നേരിടാന്‍ സഹായിക്കാതെ, ഭീകരര്‍ക്കു പാക്കിസ്ഥാന് സുരക്ഷിത താവളം ഒരുക്കുകയാണെന്നാരോപിച്ച് അമേരിക്ക സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതോടെയാണ് പാക്കിസ്ഥാന് ഭീകരസംഘടനകളെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ തയാറായത്.
read more: ഭീകരവാദം; പാക് മണ്ണിൽ അവസാനിപ്പിക്കണമെന്ന് യുഎസ് ജനറല്‍
15 വര്‍ഷമായി സ്വീകരിച്ച സൈനിക സഹായത്തിന് പകരമായി വഞ്ചനയും നുണകളും മാത്രമാണ് പാകിസ്താന് തിരിച്ചുനല്‍കിയതെന്ന് പുതുവത്സര ദിനത്തില്‍ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് പാകിസ്താനുള്ള 200 കോടി അമേരിക്കന്‍ ഡോളറിന്റെ സൈനിക സഹായം അമേരിക്ക റദ്ദാക്കിയത്. അമേരിക്ക മരവിപ്പിച്ചത് 115 കോടി ഡോളറിന്റെ (7,290 കോടി രൂപ) സൈനികസഹായവും ആയുധങ്ങള്‍ നല്കുന്ന നടപടിളാണ്.
Post Your Comments