തിരുവനന്തപുരം: ഓഖി ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്താനായി നടത്തിയ തെരച്ചിൽ നടപടികൾ അധികൃതർ ഉപേക്ഷിച്ചു. നാവിക സേന കോസ്റ്റ് ഗാർഡ് മറൈൻ എൻഫോഴ്സ്മെന്റ് ഫിഷറീസ് വകുപ്പുകളുടെ എന്നിവരുടെ നേതൃത്വത്തിൽ കടലിൽ നടത്തി വന്ന തെരച്ചിൽ നടപടികളാണ് അവസാനിപ്പിച്ചത്. അതേസമയം ദുരന്തത്തിൽപ്പെട്ട 185 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഒൗദ്യോഗിക റിപ്പോർട്ട്. ഇതിൽ 112 പേർ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. ഇതിനിടെയാണ് തെരച്ചിൽ അവസാനിപ്പിച്ചിരിക്കുന്നത്.
Read Also: ഓഖി ദുരന്തം; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
കാണാതായവർക്കുള്ള സാമ്പത്തിക സഹായം നൽകുന്നതിന്റെ ഭാഗമായി നടത്തിയ കണക്കെടുപ്പിലാണ് 185 പേരെ ഇനിയും കണ്ടെത്താനായിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽപ്പെട്ടവരെയാണ് ഇനി കൂടുതലായും കണ്ടെത്താനുള്ളത്.
Post Your Comments