ജക്കാര്‍ത്ത•ജക്കാര്‍ത്തയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ ടോയ്‌ലറ്റില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റക്കാരിയെന്ന് സംശയിക്കുന്ന മാതാവിനെ ഇന്തോനേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു.
വെസ്റ്റ് ജാവയിലെ സിയാന്‍ജുറില്‍ നിന്നുള്ള ഹനി എന്ന 37 കാരിയായ വീട്ടുജോലിക്കാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്കോക്കില്‍ നിന്നും സോയേകര്‍ണോ-ഹത്ത വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് മേധാവി അഹമ്മദ് യൂസഫ് പറഞ്ഞു.
You may also like: നാല് വര്‍ഷം മുന്‍പ് കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്താൻ പുതിയ സംഘം
ഇവരുടെ ആരോഗ്യനില മോശമാണെന്ന് തോന്നിയതിനാല്‍ ചോദ്യം ചെയ്യാനായിട്ടില്ല. ഇവരിപ്പോള്‍ വിമാനത്താവളത്തിലെ ആരോഗ്യകേന്ദ്രത്തിലാണെന്നും യൂസഫ് പറഞ്ഞു.
അബുദാബിയില്‍ ഹൗസ് മെയ്ഡ് ആയി ജോലി നോക്കുന്ന ഹനി, വിമാനത്തില്‍ വച്ച് രഹസ്യമായി പ്രസവിക്കുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.
You may also like :യാത്രക്കാരന്‍ ബാത്ത്റൂമുകളില്‍ മുഴുവന്‍ മലം പൂശി ; വിമാനം അടിയന്തിരമായി നിലത്തിറക്കി
വിമാനം പറന്നുയര്‍ന്ന് 4 മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് ഇവര്‍ക്ക് രക്തസ്രാവം അനുഭവപ്പെട്ടത്. ഇത് വിമാനം ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിടാന്‍ പൈലറ്റിനെ നിര്‍ബന്ധിതനാക്കിയിരുന്നു. ഇക്കോണമി ക്ലാസ് യാത്രക്കാരിയായ ഇവരെ ബിസിനസ് ക്ലാസില്‍ കിടത്തുകയും ഓക്സിജന്‍ മാസ്ക് ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് വിമാനം ബാങ്കോക്കില്‍ അടിയന്തിരമായി ഇറക്കുകയാണെന്ന് പൈലറ്റ് അറിയിച്ചത്.
ഇത്തിഹാദ് എയര്‍ബസ് A330 വിമാനം ബാങ്കോക്കിലെ സുവര്‍ണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയയുടന്‍ വൈദ്യസംഘം സഹായവുമായെത്തി.
അസുഖബാധിതയായ സ്ത്രീയെ ഇറക്കി ഒരു മണിക്കൂറിനു ശേഷം വിമാനം ജക്കാര്‍ത്തയിലേക്ക് പറന്നിരുന്നു. പിന്നീട് സ്ത്രീ മറ്റൊരു വിമാനത്തിലാണ് ജക്കാര്‍ത്തയിലേക്ക് വന്നത്.
ആദ്യത്തെ വിമാനം ജക്കാര്‍ത്തയില്‍ ഇറങ്ങിയ ശേഷം ക്ലീനര്‍മാര്‍ വിമാനം വൃത്തിയാക്കുന്നതിനിടെയാണ് വിമാനത്തിന്റെ ടോയ്‌ലറ്റുകളില്‍ ഒന്നിന്റെ ഡ്രോയറില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മരണകാരണം നിര്‍ണയിച്ചിട്ടില്ലെന്ന് യൂസഫ് പറഞ്ഞു.
ഏകദേശം 50 ലക്ഷത്തോളം ഇന്തോനേഷ്യക്കാര്‍ വിദേശത്ത് ജോലി ചെയ്യുന്നതായാണ് കണക്കുകള്‍. ഇവരില്‍ 70 ശതമാനവും വനിതാ വീട്ടുജോലിക്കാരാണ്.
Post Your Comments