മലപ്പുറം•ചെറുപുഷ്പം പബ്ലിക് സ്ക്കൂളിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടന്ന കാർട്ടൂൺ ഫെസ്റ്റ് കുരുന്നുകൾക്ക് ആവേശമായി. കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ കാർട്ടൂൺമാൻ ഇബ്രാഹിം ബാദുഷ വരച്ച് ഉത്ഘാടനം ചെയ്തു. 200ൽപരം കുട്ടികൾ കാർട്ടൂൺ ഫെസ്റ്റിൽ പങ്കെടുത്തു. കാർട്ടൂണിസ്റ്റുകളായ ബാദുഷ, ഗിരീഷ് മൂഴി പാടം, നൗഷാദ് വെള്ളി ലശേരി , ബഷീർ കിഴിശ്ശേരി എന്നിവർ ക്ലാസുകൾ നയിച്ചു. ഉച്ചക്ക് ശേഷം കാർട്ടൂണിസ്റ്റുകളും കുട്ടികളും സംവദിച്ചു.
ആർട്ടിസ്റ്റ് സഗീർ, ആർടിസ്റ്റ് ശങ്കരൻ, ഉസ്മാൻ ഇരുമ്പുഴി ,ദിനേഷ് ഡാലി, ബുഖാരി ധർമ്മഗിരി , സിഗ്നിദേവരാജ്, നവാസ് കോണോംപാറ, ചന്തു രാമകൃഷ്ണൻ, ഡോ.റഹൂഫ്, ബഷീർ കിഴിശ്ശേരി, കാർട്ടൂൺമാൻ ബാദുഷ, ഗിരീഷ് മൂഴിപ്പാടം, നൗഷാദ് വെള്ളിലശ്ശേരി എന്നിവർ കുട്ടികളുമായി സംവദിച്ചു.കൂടാതെ കാർട്ടൂണിസ്റ്റുകൾ അവരുടെ സ്വന്തം കഥാപാത്രങ്ങളെ ക്യാൻവാസിൽ പകർത്തി. ക്യാമ്പ് കുട്ടികൾക്ക് ആവേശം പകരുന്നതായിരുന്നു. ആർട്ടിസ്റ്റ് സഗീറിനെ ചടങ്ങിൽ ആദരിച്ചു.
വരക്കാൻ കഴിയാത്ത കുട്ടികളും വരയിൽ ഹരിശ്രീ കുറിച്ചു.കേരളത്തിലെ പ്രമുഖ കാരിക്കേച്ച റിസ്റ്റുകൾ കുട്ടികൾക്ക് മുമ്പിൽ കാരിക്കേച്ചറുകൾ വരച്ചു.ചെറുപുഷ്പം പബ്ലിക്സ്ക്കൂളിലെ ഹെഡ്മാസ്റ്റർ ഹരിദാസൻ അദ്ധ്യക്ഷ്യം വഹിച്ചു.പി . പി. ബിജുമോൻ ( ഇവന്റ് കോഡിനേറ്റർ) സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് കെ.സി.ഹസ്സൻ,കെ.കെ.നിഷാദ് എന്നിവർ ആശംസയും സമദ് മാസ്റ്റർ നന്ദിയും പറഞ്ഞു . ബഷീർ കിഴിശേരി കാർട്ടൂൺ ഫെസ്റ്റിന് നേതൃത്വം നൽകി.
Post Your Comments