WomenLife Style

ഉപ്പിന്റെ ഈ ഗുണങ്ങളെക്കുറിച്ച് എത്രപേർക്കറിയാം

ആരോഗ്യത്തിനൊപ്പം അടുക്കളയിലെയും അഭിവാജ്യ ഘടകമാണ് ഉപ്പ് . എ​ന്നാ​ല്‍, കേ​വ​ലം ക​റി​ക​ളി​ലി​ടാ​ന്‍ മാ​ത്ര​മാ​ണോ ഉ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്? അ​ല്ല എ​ന്നു​ത​ന്നെ​യാ​ണ് ഉ​ത്ത​രം. ഉ​പ്പു​കൊ​ണ്ടു​ള്ള നി​ര​വ​ധി ഉ​പ​യോ​ഗ​ങ്ങ​ളു​ണ്ട്. അ​ടു​ക്ക​ള​യി​ല്‍ ത​ന്നെ ഉ​പ്പു​കൊ​ണ്ട് പ​രി​ഹ​രി​ക്കാ​വു​ന്ന കാ​ര്യ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടാം.

പാത്രങ്ങളിലെ മെഴുക്ക് കളയാം 


പാ​ച​ക​ത്തി​നു​ശേ​ഷം പാ​ത്ര​ങ്ങ​ളി​ലെ മെ​ഴു​ക്കും എ​ണ്ണ​യും വൃ​ത്തി​യാ​ക്കു​ക​യെ​ന്ന​ത് ഏ​റെ ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​ണ്. എ​ന്നാ​ല്‍, ഇ​ത്തി​രി ഉ​പ്പു​ത​രി​യു​ണ്ടെ​ങ്കി​ല്‍ ഇ​ത് എ​ളു​പ്പ​ത്തി​ല്‍ ചെ​യ്യാ​നാ​വും. മെ​ഴു​ക്കോ എ​ണ്ണ​യോ പ​ട​ര്‍​ന്ന പാ​ത്ര​ങ്ങ​ളി​ല്‍ അ​ല്‍​പം ഉ​പ്പ് ക​ല​ക്കി​യ വെ​ള്ളം ഒ​ഴി​ച്ച്‌ പ​ത്തു മി​നി​റ്റ്​ വെ​ച്ച​ശേ​ഷം ക​ഴു​കി​ക്ക​ള​യു​ക. മു​ഴു​വ​ന്‍ മെ​ഴു​ക്കും ക​ള​യാ​നാ​വും.

മുട്ട തറയില്‍ വീണു പൊട്ടിയ പാട് അവശേഷിക്കുന്നുണ്ടോ? എളുപ്പത്തില്‍ വൃത്തിയാക്കാം

മു​ട്ട ത​റ​യി​ല്‍ വീ​ണു പൊ​ട്ടി​യാ​ല്‍ പാ​ട് അ​വി​ടെ​ത്ത​ന്നെ അ​വ​ശേ​ഷി​ക്കും. ക​ഴു​കി​യാ​ലും തു​ട​ച്ചാ​ലും പോ​കാ​ത്ത ഈ ​പാ​ട് ക​ള​യാ​ന്‍ ഉ​പ്പു​ കൊ​ണ്ടു ക​ഴി​യും. മു​ട്ട വീ​ണു പൊ​ട്ടി​യ സ്​​ഥ​ല​ത്ത്​ ഇ​ത്തി​രി ഉ​പ്പു​ത​രി വി​ത​റു​ക‍യാ​ണ് ആ​ദ്യം വേ​ണ്ട​ത്. 10,20 മി​നി​റ്റ്​ ക​ഴി​ഞ്ഞാ​ല്‍ ഉ​പ്പു​ത​രി അ​ട​രു​ക​ളാ​യി രൂ​പ​പ്പെ​ടും. ഈ ​അ​ട​രു​ക​ള്‍ തൂ​ത്തു​ക​ള​ഞ്ഞാ​ല്‍ പാ​ട് അ​വ​ശേ​ഷി​ക്കി​ല്ല.

വസ്ത്രങ്ങളിലെ പൂപ്പല്‍ വൃത്തിയാക്കാം 

ക​ഴു​കി​യെ​ടു​ത്താ​ലും വ​സ്ത്ര​ങ്ങ​ളി​ല്‍ മ​ണം അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പൂ​പ്പ​ല്‍ ക​യ​റി​യി​ട്ടു​ണ്ടെ​ങ്കി​ലും ഉ​പ്പു​കൊ​ണ്ടൊ​രു സൂ​ത്ര​മു​ണ്ട്. ഉ​പ്പ് അ​ല്‍​പം നാ​ര​ങ്ങ​നീ​രി​ല്‍ ല​യി​പ്പി​ച്ച്‌ പേ​സ്​​റ്റ്​ രൂ​പ​ത്തി​ലാ​ക്കി പൂ​പ്പ​ലു​ള്ള ഭാ​ഗ​ത്ത് തേ​ച്ചു​പി​ടി​പ്പി​ക്കു​ക. ശേ​ഷം സൂ​ര്യ​പ്ര​കാ​ശ​ത്തി​ല്‍ ഉ​ണ​ക്കി​യെ​ടു​ത്താ​ല്‍ പൂ​പ്പ​ലും വ​സ്ത്ര​ങ്ങ​ളി​ലെ ദു​ര്‍​ഗ​ന്ധ​വും ഇ​ല്ലാ​താ​വും.

കട്ടിങ് ബോര്‍ഡിലെ കറ നീക്കാം 

അ​ടു​ക്ക​ള​യി​ല്‍ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും അ​രി​യാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ക​ട്ടി​ങ് ബോ​ര്‍​ഡി​ലെ ക​റ നീ​ക്കാ​നും ഉ​പ്പ് മ​തി​യാ​കും. ഉ​പ്പ് ചേ​ര്‍​ത്ത നാ​ര​ങ്ങ​നീ​ര് ചൂ​ടു​വെ​ള്ള​ത്തോ​ടൊ​പ്പം ല​യി​പ്പി​ച്ച്‌ ബോ​ര്‍​ഡ് ക​ഴു​കി​യാ​ല്‍ ക​റ​യോ പാ​ടോ അ​വ​ശേ​ഷി​ക്കി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button