ഇടുക്കി: എകെജിക്കെതിരായ പരാമര്‍ശത്തില്‍ വി.ടി.ബല്‍റാം എംഎല്‍എയ്ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. ബല്‍റാം മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും ബല്‍റാം മാപ്പ് പറയണമെന്ന് പറയുന്നവര്‍ ആദ്യം കോടിയേരിയെക്കൊണ്ട് മാപ്പ് പറയിക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.
ബല്‍റാമിന്റേത് വ്യക്തിപരമായ അഭിപ്രായ മാത്രമാണെന്നും കോടിയേരി നെഹ്റു കുടുംബത്തെ അപമാനിച്ചതില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു. നെഹ്രു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ ഭാവിയില്‍ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്ന കോടിയേരി പരാമര്‍ശത്തെ സൂചിപ്പിച്ചാണ് യൂത്ത് കോണ്‍ഗ്രസ് കോടിയേരി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നത്. അതേസമയം എ.കെ.ജിക്കെതിരായ പരാമര്‍ശത്തില്‍ എം.എല്‍.എ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ എം.എം ഹസ്സനും രംഗത്ത് വന്നിരുന്നു.
Post Your Comments