കായംകുളം•കായംകുളം ഓച്ചിറയില്‍ വീടിന് പുറത്തിറങ്ങി നിന്ന യുവാവിനെ പോലീസ് പിടിച്ചുകൊണ്ടുപോയി മോഷണക്കേസിലെ പ്രതിയെന്ന് പറഞ്ഞു മര്‍ദ്ദിച്ചതായി പരാതി. കാര്‍ത്തികപ്പള്ളി താലൂക്കില്‍ കൃഷ്ണപുരം വില്ലേജില്‍ തെക്ക് കൊച്ചുമുറിയില്‍ കണ്ണങ്കാവില്‍ വീട്ടില്‍ സുനില്‍ കുമാറിനാണ് മര്‍ദ്ദനമേറ്റത്. ഇത് സംബന്ധിച്ച് സുനില്‍ കുമാറിന്റെ ഭാര്യ കായംകുളം ഡി.വൈ.എസ്.പിയ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി പിന്‍വലിച്ചില്ലെങ്കില്‍ സുനില്‍ കുമാറിനെ മോഷണക്കേസിൽ ഒന്നാം പ്രതിയാക്കുകയും ഇനിയുള്ള കേസുകളില്‍ മുഴുവന്‍ പ്രതിയക്കുകയും ചെയ്യുമെന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം പരാതിപ്പെടുന്നു. ഒടുവില്‍ ഈ കുടുംബം നീതി തേടി ജില്ലാ പോലീസ് സുപ്രണ്ടിന്റെ സമീപിച്ചിരിക്കുകയാണ്.
ഡിസംബര്‍ 31 ാം തീയതി രാത്രി പത്തുമണിയോടെയാണ് സംഭവം. പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി സുനിലും മറ്റുള്ളവരും വീടിന്റെ വാതിലില്‍ ഇരുന്നു ഡ്രം കൊട്ടി പാടുകയായിരുന്നു. ഇതിനിടെയാണ് ഒരു ജീപ്പില്‍ പോലീസ് പട്രോളിംഗ് സംഘം എത്തിയത്. ഇത് കണ്ടതോടെ, കൂട്ടുകാര്‍ ഓടിപ്പോവുകയും സുനിലിനെ പോലീസ് പിടിച്ചുകൊണ്ട് പോവുകയുമായിരുന്നു. പോകുന്ന വഴിയിൽ ജാമ്യത്തിന് രണ്ടുപേരെ വിളിച്ചാൽ വിടാം എന്ന് പറഞ്ഞു.. അവിടെ എത്തിയപ്പോൾ മാല മോഷണ കേസിലെ പ്രതിയെ കിട്ടി എന്ന് പറഞ്ഞ് ഇടി തുടങ്ങി. ബൂട്ടിന് ചവിട്ടുകയും ലാത്തിക്ക് അടിക്കുകയും ചെയ്തതായി സുനിലിന്റെ ഭാര്യ നല്കിയ പരാതിയില്‍ പറയുന്നു.
സുനിലിനെ കാണാതെ രണ്ടു പേര് അന്വേഷിച്ചു സ്റ്റേഷനിൽ ചെന്നപ്പോൾ അയ്യാൾ ഉറങ്ങുകയാണ് രാവിലെ ഐ/ഡി കോപ്പിയുമായി വരുമ്പോൾ വിടാം എന്നും പറഞ്ഞു. രാവിലെ കേസ് ഒന്നുമില്ല മദ്യപിച്ച് എന്ന് പറഞ്ഞു പെറ്റി കേസ് എടുത്ത് വിട്ടു.
എന്നാല്‍ നടക്കാൻ കഴിയാത്തതിനാൽ പിറ്റേന്ന് സുനില്‍ കായംകുളം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും, ഭാര്യ അശ്വതി കായംകുളം ഡി.വൈ.എസ്.പിയ്ക്ക് പരാതി നല്‍കുകയും ചെയ്തു. രാതി കൊടുത്തിട്ട് തിരിച്ചു എത്തുമ്പോൾ നെറ്റോ എന്ന് പേരുള്ള പോലീസ്ക്കാരൻ ഹോസ്പിറ്റലിൽ എത്തുകയും കേസ് പിൻവലിച്ചില്ലെങ്കിൽ നിന്നെ മോഷണക്കേസിൽ ഒന്നാം പ്രതിയാക്കുകയും ,ഇനി ഉള്ള കേസുകളിൽ നീ പ്രതിയുമാരിക്കും എന്ന് പറയുകയും ചെയ്തതായി ഇവര്‍ പറയുന്നു. അടുത്ത സി.ഐ. ഇപ്പോഴത്തെ എസ്.ഐ രാജൻ ബാബുവാണ് അപ്പോള്‍ അത് സാറിന് ബുദ്ധിമുട്ട് ഉണ്ടാക്കും എന്നൊക്കെ പറഞ്ഞ് പോലീസുകാരന് നാളെ വരാമെന്ന് പറഞ്ഞ് പോയതായും ഇക്കാര്യം ഡി.വൈ.എസ്.പിയെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അശ്വതി ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ടിന് നല്കിയ പരാതിയില്‍ പറയുന്നു.
Post Your Comments