Latest NewsCricketNewsSports

കൊല്‍ക്കത്ത പുറത്താക്കിയ താരത്തെ സ്വന്തമാക്കുമെന്ന് ചെന്നൈ

ചെന്നൈ : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്താക്കിയ ഗൗതം ഗംഭീറിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരുങ്ങുന്നു. ഐപിഎല്‍ പുതിയ സീസണില്‍ ഗംഭീറിനെയും ഉള്‍പ്പെടുത്താനാണ് ടീമിന്റെ സാധ്യത. ഇക്കാര്യം സൂചിപ്പിച്ച് ഒരു ആരാധകന്‍ എഴുതിയ ട്വീറ്റ് ഷെയര്‍ ചെയ്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്ന് വരുന്ന വാര്‍ത്ത ചര്‍ച്ചയാകുന്നത്. അങ്ങനെയെങ്കില്‍ ധോണിയ്ക്ക് കീഴില്‍ ഒരിക്കല്‍ കൂടി ഗംഭീര്‍ കളിക്കുന്നത് ക്രിക്കറ്റ് ലോകത്തിന് കാണാന്‍ കഴിയും.

അതേസമയം ഗംഭീര്‍ ഡല്‍ഹിയ്ക്കായി ഐപിഎല്‍ കളിക്കാന്‍ ഏറെ ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഒരിക്കല്‍ കൂടി ഡല്‍ഹിയ്ക്കായി ജഴ്‌സി അണിയണമെന്ന് ഗംഭീര്‍ ആഗ്രഹം തുറന്ന് പ്രകടിപ്പിച്ചിരുന്നു. ഇതാണ് ഗംഭീര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ കാരണം.

ഗംഭീറിനേയും റസലിനേയും നരേയ്‌നേയും നിലനിര്‍ത്തുകയാണെങ്കില്‍ മൂന്ന് പേര്‍ക്കുമായി ചിലവാവുക ഏതാണ്ട് 33 കോടിയായിരിക്കും. ആകെ ചെലവാക്കാവുന്ന 80 കോടിയില്‍ പിന്നെ ബാക്കിയുണ്ടാവുക 47 കോടിയായിരിക്കും. എന്നാല്‍ ഈ തുകയ്ക്ക് താരങ്ങളെ സ്വന്തമാക്കാന്‍ കഴിയുമെന്നത് പ്രയാസകരമാണ്.
ധോണിയ്ക്ക് പുറമെ നിലവില്‍ സുരേഷ് റെയ്‌നയേയും രവീന്ദ്ര ജഡേജയേയും ആണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button