Latest NewsNewsIndia

നിരോധിച്ച നോട്ടുകൾ എന്താവശ്യത്തിന് ഉപയോഗിക്കുന്നുവെന്ന സംശയം ഇനി വേണ്ട, ഉത്തരം ഇതാ..

നിരോധിച്ച നോട്ടുകൾ എന്ത് ചെയ്യുമെന്ന സംശയത്തിലായിരുന്നു നമ്മളിൽ പലരും. തമിഴ്‌നട്ടിലെ പുഴല്‍ സെന്‍ട്രല്‍ പ്രിസണിലെ തടവുകാര്‍ സ്റ്റേഷനറി വസ്തുക്കള്‍ നിര്‍മ്മിക്കുന്നത് നിരോധിച്ച നോട്ടുകളില്‍ നിന്നാണ്. ജയിലില്‍ മികച്ച പരിശീലനം നേടിയ 30 ഓളം വരുന്ന തടവുകാരാണ് ഇത്തരത്തില്‍ സ്‌റ്റേഷനറി വസ്തുക്കള്‍ നിര്‍മ്മിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റ് ഏജന്‍സികളിലേക്കുമുള്ള ഫയല്‍ ഉള്‍പ്പടെയുള്ള വസ്തുക്കളാണ് അവർ പഴയ നോട്ടുകൾ ഉപയോഗിച്ച് തയ്യാറാക്കുന്നത്.

Read Also: പുതിയ പത്തുരൂപാ നോട്ടുകൾ പുറത്തിറങ്ങി

റിസര്‍വ്വ് ബാങ്കിന്റെ പ്രത്യേകാനുമതിയോടെയാണ് ജയിലിൽ നോട്ടുകൾ ലഭ്യമാകുന്നത്. 1000 രൂപാ നോട്ടുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. റിസര്‍വ്വ് ബാങ്കില്‍നിന്നും 70 ടണ്‍ നിരോധിച്ച നോട്ടുകള്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും ആദ്യഘട്ടത്തില്‍ ഒമ്പത് ടണ്ണോളമാണ് കൊണ്ടുവന്നതെന്ന് തമിഴ്‌നാട് ജയില്‍ ഡിഐജി എ.മുരുകേശന്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button