ന്യൂഡൽഹി: അരുൺ ജെയ്റ്റ്ലിയുടെ മൊഴി ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ആം ആദ്മി പാർട്ടി നേതാവ് അശുതോഷിന് പിഴ. 10,000 രൂപ പിഴ വിധിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി അശുതോഷിനെതിരേ ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ, കോടതി നടപടികൾ അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്. 2015ൽ ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ഉയർന്ന ആരോപണങ്ങളുടെ പേരിലാണ് ജയ്റ്റ്ലി അശുതോഷിനെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
Read Also: ഇന്ധനവില ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുന്ന വിഷയത്തിൽ മനസു തുറന്ന് ജെയ്റ്റ്ലി
കേസിൽ അരുണ്‍ ജയ്റ്റ്ലി തനിക്കെതിരേ നൽകിയ മൊഴി ഹിന്ദിയിലേക്കു പരിഭാഷപ്പെടുത്തി വീണ്ടും രേഖപ്പെടുത്തമെന്ന് ആവശ്യപ്പെട്ടാണ് അശുതോഷ് കോടതിയിൽ ഹർജി നൽകിയത്. എന്നാൽ അശുതോഷിന് ഇംഗ്ലീഷ് ഭാഷയിൽ അവഗാഹമുണ്ടെന്നു ചൂണ്ടിക്കാട്ടി ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് നടപടിയെടുക്കുകയായിരുന്നു. കോടതി നടപടികളെ താളംതെറ്റിക്കാൻ അശുതോഷ് ശ്രമങ്ങൾ നടത്തുകയാണെന്നു കോടതി വിമർശിക്കുകയുണ്ടായി.
Post Your Comments