ന്യൂഡല്‍ഹി: ഇന്ധനവില ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കേന്ദ്രം ഇതിനു തയാറാണ്. പക്ഷേ അതിനു മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കണം. അങ്ങനെ വിഷയത്തിൽ സംസ്ഥാനങ്ങളുമായി സമവായത്തിലെത്തുമെന്ന പ്രതീക്ഷയിലാണ്. ഈ വിഷയത്തില്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം അനുസരിച്ച് പ്രവർത്തിക്കും. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ നിരക്കാണ് ഇന്ധനവിലയ്ക്കുള്ളത്. ഇത് ഏകീകരിക്കണമെന്ന് പെട്രോളിയം മന്ത്രാലയം തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും അരുണ്‍ ജെയ്റ്റ്‍ലി രാജ്യസഭയിൽ പറഞ്ഞു.
രാജ്യസഭയില്‍ ചോദ്യോത്തരവേളയിലാണ് ജെയ്റ്റ്ലി ഇക്കാര്യം പറഞ്ഞത്. തെലുഗുദേശം പാര്‍ട്ടി എം.പി എ.പി ദേവേന്ദ്ര ഗൗഡിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Post Your Comments