റിയാദ്: സൗദിയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ നടപ്പിലാക്കിയ വാറ്റ് സമ്പ്രദായത്തില്‍ നിന്നും ചില മേഖലകളെ ഒഴിവാക്കാന്‍ നീക്കം. ആരോഗ്യം, വിദ്യാഭ്യാസ മേഖലകളില്‍ നിന്നും വാറ്റ് ഒഴിവാക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു പ്രാദേശിക ടെലിവിഷനു നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ധനമന്ത്രി മൂല്യ വര്‍ധിത സേവന നികുതിയില്‍ നിന്നും ഈ മേഖലകള്‍ ഒഴിവാക്കിയേക്കുമെന്ന സൂചന നല്‍കിയത്.
Read Also: ഇന്ത്യൻ പ്രവാസികളെ വാറ്റ് പ്രതികൂലമായി ബാധിക്കുമെന്ന് മുൻ നയതന്ത്രജ്ഞൻ
അതേ സമയം മൂല്യ വര്‍ധിത സേവന നികുതി തുടക്കത്തില്‍ തന്നെ മരുന്നുകള്‍ക്ക് വാറ്റ് ഏര്‍പ്പെടുത്തില്ലെന്ന് അതികൃതര്‍ പറഞ്ഞിരുന്നു. ഇതിനു പുറമെയാണ് ചികിത്സയ്ക്കും വാറ്റ് ഒഴിവാക്കാന്‍ ആലോചന നടക്കുന്നത്. ഈ മേഖലകളില്‍ നികുതിയിളവ് അനുവദിച്ചാല്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കുമെന്നും ധനമന്ത്രിവ്യക്തമാക്കി.
കൂടാതെ സ്വദേശികള്‍ വാങ്ങുന്ന ആദ്യ വീടിന്റെ വാറ്റു ഒഴിവാക്കാനും ആലോചന നടക്കുന്നുണ്ട്. എന്നാല്‍ ഒന്നിലധികം വീടുള്ളവര്‍ക്ക് ആനുകൂല്യം നല്കാന് കഴിയില്ലെന്ന നിലപാടിലാണ് അധികൃതര്‍. പൗരന്മാര്ക്ക് ഒഴിച്ച് കൂട്ടാന്‍ പറ്റാത്തതും അടിസ്ഥാന ആവശ്യമാണെന്ന നിലക്കും പരിഗണ നല്‍കിയാണ് നികുതിയില്‍ നിന്നും ഒഴിവാക്കുക. സര്‍ക്കാര്‍ തലങ്ങളില്‍ ഇതേക്കുറിച്ചുള്ള ആലോചന നടക്കുന്നതായി സൗദി ധനകാര്യമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments