യു.എ.ഇ: സൗദി അറേബ്യയിലും യു.എ.ഇയിലും നടപ്പിലാക്കിയ വാറ്റ് ഭൂരിഭാഗം ഇന്ത്യൻ പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്ന് മുൻ നയതന്ത്രജ്ഞൻ പറയുന്നു. വാറ്റ് അവരുടെ നിക്ഷേപം കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യൻ അംബാസിഡർ തല്മീസ് അഹ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
3 ദശലക്ഷവും 2.8 ദശലക്ഷം ഇന്ത്യക്കാരാണ് സൗദി അറേബ്യയിലും യു.എ.ഇയിലും ഉള്ളത്. ഇടത്തരക്കാർക്കും മധ്യവർഗ വിഭാഗക്കാർക്കുമാണ് ഇത് ഏറെ ബാധിക്കുന്നത്. വാറ്റ് വരുമ്പോൾ ഉള്ള ഉയർന്ന ജീവിതച്ചെലവ് മൂലമുണ്ടായ സമ്മർദത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും അഹ്മദ് പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷത്തിനിടയ്ക്ക് വാടക, മെഡിക്കൽ ചെലവുകൾ, സ്കൂൾ ഫീസ്, ഗതാഗതം, എന്നിവയുടെ ചെലവ് വർധിച്ചതായും അദ്ദേഹം പറഞ്ഞു. താഴ്ന്ന ശമ്പളമുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും. എണ്ണവില ഇടിവും തൊഴിലവസരങ്ങളുടെ കുറവുമൂലവും കഴിഞ്ഞ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പണമിടപാട് കുറച്ചിരിക്കുകയാണെന്ന് അഹ്മദ് പറഞ്ഞു.
സൗദി അറേബ്യയും യു.എ.ഇയും ജനുവരി ഒന്നോടെ വാറ്റ് അവതരിപ്പിച്ചു. മിക്ക ചരക്കുകളും സേവനങ്ങളും അഞ്ച് ശതമാനം വിൽപ്പന നികുതി ബാധകമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Post Your Comments