Latest NewsNewsGulfFood & Cookery

ദുബായില്‍ ഷവര്‍മ തയാറാക്കാനുള്ള പുതിയ രീതി നടപ്പാക്കാന്‍ ഒരുങ്ങുന്നു

ദുബായ്: എമിറേറ്റ്സ് അതോറിറ്റി ഓഫ് സ്റ്റാൻഡേർഡൈസേഷൻ ആൻറ് മെട്രോളജി (എസ്.എം.എ.എം.) ഷവർമ കഴിക്കുന്നതിലെ സുരക്ഷിത്വത്തം വർധിപ്പിക്കുന്നതിനായി ചില പരിഷ്‌കാരങ്ങൾ കൊണ്ട് വന്നു. ഷവർമ ഉണ്ടാക്കാനായി ഉപയോഗിക്കുന്ന മാംസം തികച്ചും നല്ലതായിരിക്കണമെന്നും പഴകിയ മാംസം ഉപയോഗിക്കുനന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഇതുവഴി ജനകൾക്ക് അനാരോഗ്യമായ ഭക്ഷണങ്ങളിൽ നിന്ന് രക്ഷപെടാമെന്ന് ഇവർ പറയുന്നു. യു.എ.ഇയിൽ ട്രേഡ് ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും ശ്രമം നടത്തുന്നതിനാവശ്യമായ നിർബന്ധിത മാനദണ്ഡങ്ങൾ ഇ.എസ്.എം.എ നിർവഹിച്ചിട്ടുണ്ട്.

ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ഉൽപ്പന്നങ്ങളുടെ വ്യാപാര നിയന്ത്രണം സ്ഥാപിക്കുന്നത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാക്കേജിംഗ്, വെയർഹൗസിംഗ് മാനദണ്ഡങ്ങൾ, വിതരണം, വില്പന നിലവാരങ്ങൾ, കൂടുതൽ സുരക്ഷാ സൂചകങ്ങൾ നേടിയെടുക്കുന്നതിന് സംഭാവന ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ, ഉപകരണങ്ങളുടെ ശുചിത്വ വ്യവസ്ഥ, തൊഴിലാളികളുടെ ശുചിത്വം, കൺസ്യൂമർ ഗുഡ്സ് തുടങ്ങിയവയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button