KeralaCinemaLatest NewsNews

പീഡന കേസ് : ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് പ​രാ​തി​ക്കാ​രി

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയിരിക്കുന്ന യുവതിയോട് ഈ മാസം 27 ന് ഹാജരാകണമെന്ന് എറണാകുളം സിജെഎം കോടതി. ഉണ്ണിമുകുന്ദന്‍ യുവതിയെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. തുടര്‍ന്നാണ് പരാതിക്കാരിയോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

ഉണ്ണി മുകുന്ദനെ കണ്ട് കഥ പറയാൻ ചെന്നപ്പോഴാണ് തനിക്കെതിരെ അതിക്രമം ഉണ്ടായതെന്നാണ് തിരക്കഥാ കൃത്തായ യുവതിയുടെ പരാതി. കഥ പറയാൻ ഇടപ്പള്ളിയിലെ വീട്ടിലേക്ക് ചെല്ലാനാണ് ആവശ്യപ്പെട്ടത്. തിരക്കഥാകൃത്തായ സുഹൃത്ത് വഴി ഫോൺ വിളിച്ചാണ് കാണാൻ സമയം വാങ്ങിയത്. സിനിമാ മേഖലയിൽ ഇത്രയും നല്ല പയ്യൻ ഇല്ലെന്നും തനിച്ച് പോയാൽ മതിയെന്നുമാണ് സുഹൃത്ത് തന്നോട് പറഞ്ഞത്.

കഥ കേൾക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം സ്‌‌ക്രിപ്‌ട് ചോദിച്ചു. കൊണ്ടുവരാമെന്ന് പറഞ്ഞ് പോകാൻ എഴുന്നേറ്റപ്പോൾ നടൻ തന്നെ കയറപ്പിടിക്കുകയായിരുന്നെന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നടന്‍ പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് 23 ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15 ന് പരാതി നല്‍കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button