
മാഡ്രിഡ്: സെല്‍റ്റ വിഗോയ്ക്കെതിരെയുള്ള മത്സരത്തില്‍ കളിക്കാന്‍ റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ഇല്ല. ഞായറാഴ്ച നടക്കുന്ന മത്സരത്തിലാണ് കളിക്കാന്‍ റാമോസ് ഇല്ലാത്തത്. പരിക്കിനെ തുടര്‍ന്നാണ് റാമോസ് മത്സരത്തില്‍ നിന്നും പിന്മാറിനില്ക്കുന്നത്. പേശി വലിവിനെ തുടര്‍ന്നു മൂന്നാഴ്ചത്തോളം റാമോസിന് വിശ്രമം ആവശ്യമാണ്. പ്രമുഖ താരങ്ങളുടെ പരിക്ക് റയലിനു വലിയ തിരിച്ചടിയാണ്. നിലവില്‍ കരീം ബേനസീമയും പരിക്കേറ്റ് ടീമിന് പുറത്താണ്.
Post Your Comments