ലക്നൗ: സ്ഥിരമായി ഉരുളക്കിഴങ്ങ് വില കുറയുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍. ഇപ്പോള്‍ ഉരുളക്കിളങ്ങിന് നാലു രൂപയാണ് വില. നിരന്തരം താഴുന്ന ഉരുളക്കിഴങ്ങ് വിലയില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശ് നിയമസഭയ്ക്ക് മുന്നില്‍ കിലോ കണക്കിന് ഉരുളക്കിഴങ്ങുകള്‍ റോഡില്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു.
ഉല്‍പ്പാദനം കൂടിയതോടെ വളരെ കുറഞ്ഞ വിലയ്ക്കാണ് ഉരുളക്കിഴങ്ങ് വില്‍ക്കുന്നത്. കിലോയ്ക്ക് നാലു രൂപയ്ക്ക് ലഭിക്കുന്ന ഉരുളക്കിഴങ്ങ് പത്തു രൂപയെങ്കിലുമാക്കണം എന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ ചില്ലറ വില്‍പ്പനക്കാര്‍ പതിനഞ്ചു മുതല്‍ ഇരുപതു രൂപ വരെയാണ് ഇത് പുറത്തു വില്‍ക്കുന്നത്.
Post Your Comments