Latest NewsNewsIndia

കാലിത്തീറ്റ കുംഭകോണ കേസ്: ലാലുവിന് ഇന്ന് നിര്‍ണായകം

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിന് ഇന്ന് നിര്‍ണായകം. റാഞ്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയാണ് കേസില്‍ ഇന്ന് വിധിപറയുന്നത്. ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും കേസില്‍ വിധി പറയുക. 950 കോടിയുടെ അഴിമതിയാണ് ലാലുവിനും സംഘത്തിനും നേരെ ഉയര്‍ന്നിരുന്നത്.

ഇന്നലെ കേസില്‍ വിധിപറയുമെന്നായിരുന്നു വ്യാഴാഴ്ച കോടതി വ്യക്തമാക്കിയിരുന്നത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവടക്കം അഞ്ചുപേരെ കേസില്‍ കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. അതേസമയം ലാലുവിന്റെ അനുയായികളില്‍ ചിലര്‍ ഫോണ്‍മുഖേന സ്വാധീനിക്കാന്‍ ശ്രമിച്ചതായി ജഡ്ജി ആരോപിച്ചിരുന്നു.

read Also: കാലിത്തീറ്റ ക്കേസില്‍ ലാലു പ്രസാദ്‌ യാദവിന് ജയില്‍: കേസിലെ രാഷ്ട്രീയ പ്രാധാന്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസ് വിലയിരുത്തുന്നു

തുടര്‍ന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് വിധിപറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. ലാലുവിനും മറ്റ് കുറ്റാരോപിതര്‍ക്കുമെതിരേ പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് സി.ബി.ഐയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചപ്പോള്‍ പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു ലാലു അപേക്ഷിച്ചത്. ഈ അഴിമതിയില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Post Your Comments


Back to top button