ന്യൂഡൽഹി : കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസിൽ പുതിയ ശിക്ഷാ വിധിയുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി. 15 വയസ്സിൽ താഴെയുള്ള കുട്ടികൾ പീഡനത്തിന് ഇരയാകുന്ന സംഭവം സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കുറ്റവാളികൾക്ക് എത്രയും വേഗം മരണ ശിക്ഷ തന്നെ വിധിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്.ജസ്റ്റിസുമാരായ രാജീവ് ശർമ, അലോക് സിംഗ് എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകിയത് .
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ ആറുമാസത്തിനുള്ളില്‍ തൂക്കിലേറ്റണം
2016 ൽ ഉമം സിംഗ് നഗർ ജില്ലയിൽ റുഡാപൂരിൽ വച്ച് 8 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ കരിന്ദീപ് ശർമ്മയെന്ന ആളെ കീഴ്‌കോടതി വധശിക്ഷയ്ക്ക് വിധിച്ചു. തുടന്ന് ശർമ
കീഴ്‌ക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.ഈ കേസിന്റെ അടിസ്ഥാനത്തിലാണ് നിയമം കൂടുതൽ ശക്തമാക്കിയത്.
ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ ( എൻസിആർബി ) റിപ്പോർട്ടിൽ നിന്നും കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ ഉത്തരാഖണ്ഡ് സംസ്ഥനത്ത് വർദ്ധിച്ചു വരുന്നതായി പറയുന്നു.നാഷണൽ ക്രൈം റക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം ക്രൈം എഗൻസ്റ്റ് ചിൽഡ്രൺ (സ്റ്റേറ്റ്സ് ആൻഡ് യുടി) പ്രകാരം 489 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2015 ൽ 635 കേസുകൾ രജിസ്റ്റർ ചെയ്തു. ഈ വർഷം 676 കേസുകൾ രജിസ്റ്റർ ചെയ്തു. ഉത്തരാഖണ്ഡിലെ ജനസംഖ്യയുടെ അനുപാതത്തിൽ വളരെ ഉയർന്നതാണ് ഐപിസി പോസിറ്റീവ് ആക്ട് / സെക്ഷൻ 376 ൻറെ 4, 6 വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ അനുപാതം.
ഏതാണ്ട് ഒരു മാസം മുൻപ് മധ്യപ്രദേശ് സംസ്ഥാന നിയമസഭയിൽ പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികൾക്ക് ശിക്ഷ വിധിച്ചു. 12 വയസ്സിനു താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികൾക്കെല്ലാം തൂക്കുകയർ വിധിച്ചു, രാജ്യത്ത് ഇത്തരമൊരു നിയമം നടത്തുന്ന ആദ്യ സംസ്ഥാനമായി അതോടെ മധ്യപ്രദേശ് മാറി. എം.പി. ശിവരാജ് സിംഗ് ചൗഹാനാണ് ഈ നിയമം പ്രാവർത്തികമാക്കാൻ കോടതിക്കൊപ്പം നിന്നത്.
Post Your Comments