
റാഞ്ചി ; കാലിത്തീറ്റ കുംഭകോണ കേസ് ലാലു പ്രസാദ് യാദവിന് മൂന്നര വർഷം തടവ്. അഞ്ചു ലക്ഷം രൂപ പിഴയും അടക്കണം. റാഞ്ചി പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. കാലിത്തീറ്റ കുംഭകോണത്തിലെ രണ്ടാമത്തെ കേസിലാണ് കോടതിയുടെ സുപ്രധാന വിധി.
1991-94 കാലയളവില്‍ ലാലു മുഖ്യമന്ത്രിയായിരിക്കെ ദിയോഗര്‍ ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകള്‍ നല്‍കി 84.53 ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് ശിക്ഷ പ്രഖ്യാപിക്കുക. ലാലു പ്രസാദ്, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്ര എന്നിവര്‍ ഉള്‍പ്പെടെ 22 പേരാണ് കേസില്‍ പ്രതികൾ. ഇതില്‍ ലാലു അടക്കം 16 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ജഗനാഥ് മിശ്രയെ അടക്കം 6 പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. നിലവില്‍ ലാലു അടക്കമുള്ള 16 പേര്‍ ബിര്‍സമുണ്ട ജയിലിലാണ്.
Post Your Comments