ന്യൂഡല്‍ഹി: പാക്കിസ്ഥാനുള്ള സഹായം നിര്‍ത്തിവെക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പാക്കിസ്ഥാന് പിന്തുണയുമായി ചൈന. പാക്കിസ്ഥാനുമായി ചേര്‍ന്ന് ഇന്ത്യക്കുമേല്‍ സമ്മര്‍ദം ശക്തമാക്കുകയെന്ന ചൈനീസ് തന്ത്രം വീണ്ടും ശക്തിപ്രാപിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇറാനിലെ ചബഹാര്‍ തുറമുഖത്തിന് സമീപം പാക്കിസ്ഥാന്‍ മണ്ണില്‍ സൈനിക താവളം ഒരുക്കാന്‍ ചൈന ഭൂമി സ്വന്തമാക്കി.
ചൈനയുടെ രണ്ടാമതത്തെ വിദേശ സൈനിക താവളമായിരിക്കും പാക്കിസ്ഥാനില്‍ നിര്‍മ്മിക്കുകയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാന്റെയും ഇറാന്റെയും അതിര്‍ത്തിയിലുള്ള ജിവാനിയിലാണ് സൈനിക താവളം ഉയരുന്നത്. ബലൂചിസ്താന്‍ പ്രവിശ്യയിലെ ഗ്വാഡറില്‍നിന്നും അടുത്താണിത്. ഇന്ത്യയില്‍നിന്നും ഇറാന്‍ വഴി അഫ്ഗാനിസ്താനിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിനാണ് ഛബഹാര്‍ തുറമുഖത്തിന്റെ വികസനത്തിന് ഇന്ത്യയും അഫ്ഗാനും ഇറാനുമായി കൈകോര്‍ക്കുന്നത്.
നിലവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ജിബൂട്ടിയില്‍ ചൈനയ്ക്ക് സൈനിക താവളമുണ്ട്. കടല്‍ക്കൊള്ളക്കാരെ നേരിടുന്നതിനായി വിന്യസിച്ചിട്ടുള്ള നാവിക സേനയുടെ ഇടത്താവളം മാത്രമാണിതെന്നാണ് ചൈന അവകാശപ്പെടുന്നതെങ്കിലും അടിയന്തര സാഹചര്യത്തില്‍ പൂര്‍ണ സൈനി ക താവളമായി പ്രവര്‍ത്തിക്കാന്‍ ഇതിനാവും. പാകിസ്ഥാനും ചൈനയും തമ്മിലുള്ള വ്യാപാരത്തിലും സാമ്പത്തിക ഇടപാടുകളിലും ചൈനീസ് കറന്‍സി ഉപയോഗിക്കാനുള്ള അനുമതി നല്‍കിയതും ചൈനയുടെ വിധേയ രാജ്യമായി മാറാനുള്ള പാക്കിസ്ഥാന്റെ സന്നദ്ധത വിളിച്ചോതുന്നത്.
Post Your Comments