കമ്യൂണിസ്റ്റ് നേതാവ് എകെജി ബാലപീഡനം നടത്തിയെന്ന് വിടി ബല്‍റാം എംഎല്‍എ. ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി മുതല്‍ ഒളിവുകാലത്ത് അഭയം നല്കിയ വീടുകളില്‍ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ വരെയുള്ളതിന്റെ വിശദാംശങ്ങള്‍ എന്ന തരത്തിലാണ് ബല്‍റാം അഭിപ്രായപ്പെട്ടത്. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്. എ.കെ.ജി തനിക്ക് സുശീലയുമായുള്ള അടുപ്പത്തേക്കുറിച്ച് എഴുതിയ വാക്കുകളിലൂടെയാണ് വി.ടി ബല്‍റാം അദ്ദേഹത്തെ അപമാനിച്ചത്. ”വളര്‍ന്നു വരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവളോട് എനിക്ക് മമത തോന്നി” എന്ന വാചകത്തെ വളര്‍ന്നു വരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീലയും എന്നില്‍ മോഹങ്ങള്‍ അങ്കുരിപ്പിച്ചു” എന്ന രീതിയില്‍ ബല്‍റാം മാറ്റുകയുണ്ടായി.
Read Also: ക്രൈം ബ്രാഞ്ച് വി.ടി ബല്‍റാമിന്റെ മൊഴിയെടുത്തു
സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി വി.ടി. ബല്‍റാം രംഗത്തെത്തി. ഫേസ്ബുക്കിലൂടെ തന്നെയാണ് വിശദീകരണം രേഖപ്പെടുത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
Post Your Comments