ശബരിമലയിലേക്ക് തിരുവാഭരണം വഹിച്ചുകൊണ്ടു പോകുന്ന പാതകളില്‍ സ്ഥിരം വിശ്രമസങ്കേതങ്ങള്‍ നിര്‍മിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍ പറഞ്ഞു. തിരുവാഭരണഘോഷയാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പന്തളം കൊട്ടാരത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആകെ പത്ത് വിശ്രമസങ്കേതങ്ങളാണ് ഓരോ പത്ത് കിലോമീറ്ററിനുള്ളിലും നിര്‍മിക്കുക. ആഹാരത്തിനും വിശ്രമത്തിനുമുള്ള സൗകര്യം, പ്രാഥ മികാവശ്യങ്ങള്‍ക്കുള്ള സൗകര്യം എന്നിവയെല്ലാം ഇവിടെ ഒരുക്കും. കെട്ടിടങ്ങളുടെ എസ്റ്റിമേറ്റ് തയാറാക്കാന്‍ ദേവസ്വം ബോര്‍ഡിന്‍റെയും ഹൈപ്പവര്‍ കമ്മിറ്റിയുടെയും എന്‍ജിനീയറിങ് വിഭാഗത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സീസണ്‍ കഴിഞ്ഞുള്ള വേളകളില്‍ വിശ്രമസങ്കേതങ്ങളുടെ പരിപാലനം സമീപത്തുള്ള ക്ഷേത്രങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്കായിരിക്കും.
Read Also: സിപിഎം പതാക ശബരിമലയിൽ പ്രദർശിപ്പിച്ച സംഭവം: പൊലീസിൽ പരാതി
പാതയിലെ കാടുകള്‍ വെട്ടിത്തെളിച്ച് ആവശ്യത്തിന് വെള്ളവും വെളിച്ചവും ഒരുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ആവശ്യമുള്ളിടത്ത് അസ്കാ ലൈറ്റുകളു ക്രമീകരണവും നടത്തിയിട്ടുണ്ട്. ഘോഷയാത്രയെ അനുഗമിക്കുന്നവര്‍ക്ക് ഭക്ഷണവും മറ്റും വിതരണം ചെയ്യുമ്പോള്‍ ഗ്രീന്‍പ്രോട്ടോകാള്‍ പാലിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു.
Post Your Comments