എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് സോഷ്യല്‍ മീഡിയ. സോഷ്യല്‍ മീഡിയയുടെ ഉപയോഗവും ദുരുപയോഗവുമെല്ലാം നമുക്ക് നന്നായി അറിയുകയും ചെയ്യാം. എന്നാല്‍ സോഷ്യല്‍ മീഡിയയെ കുറിച്ച് പുതിയൊരു അറിവാണ് ഇപ്പോള്‍ പഠനങ്ങള്‍ പറയുന്നത്. അത് എങ്ങനെയാണെന്നല്ലേ?
ഭാരം കുറയ്ക്കാന്‍ ഓണ്‍ലൈനിലെ കമ്മ്യൂണിറ്റികളുമായുള്ള ആശയവിനിമയം കൊണ്ടു സാധ്യമാകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഒരു ഗോള്‍ സെറ്റ് ചെയ്ത് അത് പങ്കു വയ്ക്കുമ്പോള്‍ നിശ്ചയദാര്‍ഢ്യം കൂടുമെന്നും ഭാരം കുറയ്ക്കുന്നതിനായുള്ള തീരുമാനത്തില്‍ നിന്നും വ്യതിചലിക്കില്ല എന്നുമാണ് പഠനം പറയുന്നത്. ഇതില്‍ പരസ്പരം സംസാരിക്കുന്നവര്‍ അജ്ഞാതരാണ് എന്നതും പോസിറ്റീവായ സംഗതിയാണ്.
അമിത വണ്ണം കുറയ്ക്കാനായി പല കാര്യങ്ങളും പരീക്ഷിച്ച നമുക്ക് ഒരു പക്ഷേ ഇത് ഒരു പുതിയ അറിവായിരിക്കും. എന്നാല്‍ പഠനങ്ങളെ വെച്ച് നോക്കുമ്പോള്‍ വണ്ണം കുറയ്ക്കാന്‍ ഏറ്റവും ഉത്തമമായ വഴിയാണ് സോഷ്യല്‍ മീഡിയ.
Read Also: വണ്ണം കുറയ്ക്കാന്‍ ഇതാ ഒരു കിടിലന്‍ പ്രയോഗം
Post Your Comments