Latest NewsKeralaNews

ഹാദിയ കേസ്; ഷെഫിൻ ജഹാന് കുരുക്കിട്ട് എൻഐഎ

കൊച്ചി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഹാദിയ കേസിൽ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നു. എൻഐഎ ഇതിന്റെ ഭാഗമായി കനകമലക്കേസ് പ്രതികളെയും ചോദ്യം ചെയ്യും. ചോദ്യം ചെയ്യുക ടി.മൻസീത്, ഷഫ്‌വാൻ എന്നിവരെയാണ്. ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കുള്ള കാര്യങ്ങള്‍ അന്വേഷിക്കും.

read more: ഹാദിയ കേസിൽ ഷെഫിൻ ജെഹാന് വീണ്ടും തിരിച്ചടി

ഇവരെ ചോദ്യം ചെയ്യാൻ തിങ്കളാഴ്ച വിയ്യൂർ ജയിലിൽ എൻഐഎയ്ക്ക് കോടതി അനുമതി നല്‍കി. ഷെഫിൻ ജഹാൻ മൻസീത് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായിരുന്നു. ഷഫ്‌വാനുമായി ഷെഫിന് മുൻപരിചയമുണ്ടായിരുന്നു എന്നാണ് വിവരം.

കണ്ണൂർ കനകമലയിൽ രാജ്യാന്തര ഭീകരസംഘടനയുമായി ബന്ധമുള്ളവർ രഹസ്യയോഗം കൂടിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി എട്ടു പ്രതികൾക്കെതിരെ രണ്ടു കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. കനകമലയിൽ ഒത്തുകൂടിയ സംഘത്തെ രഹസ്യവിവരത്തെ തുടർന്നു 2016 ഒക്ടോബറിലാണ് എൻഐഎ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button