തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസകരമാകുന്ന തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കു കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി നല്‍കുന്നതിന് ബോട്ടുകളില്‍ ഘടിപ്പിക്കുന്ന നാവിക് സംവിധാനത്തിന്റെ പരീക്ഷണം ഇന്നു നടക്കും. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഫ്ളാഗ് ഓഫ് ചെയ്യും.
ഐഎസ്ആര്‍ഒയാണ് നാവിക് സംവിധാനം വികസിപ്പിച്ചത്. രാവിലെ എട്ടിന് കൊല്ലം നീണ്ടകര ഫിഷിംഗ് ഹാര്‍ബറില്‍ നിന്ന് നാവിക് സംവിധാനം ഘടിപ്പിച്ച ബോട്ടുകള്‍ ഉള്‍ക്കടലിലേക്ക് പുറപ്പെടും. കൂടാതെ വിഴിഞ്ഞത്തു നിന്നും കൊച്ചിയില്‍ നിന്നും നാവിക് സംവിധാനമുള്ള ബോട്ടുകള്‍ കടലിലേക്ക് പരീക്ഷണ യാത്ര ആരംഭിക്കും.
Post Your Comments