ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം. ഇതു സംബന്ധിച്ച പ്രമേയം കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രാജ്യസഭയില്‍ അവതരിപ്പിച്ചു. അതേസമയം ഒരു സഭ പാസാക്കിയ ബില്‍ മറ്റൊരു സെലക്ട് കമ്മറ്റിക്ക് വിടുന്നത് ചട്ടവിരുദ്ധമാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ബില്‍ അവതരണത്തിനെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുകയാണ്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രക്ഷോഭം നടത്തുകയാണ്.
Post Your Comments