![](/wp-content/uploads/2018/01/25880b1fd5f2c68da33d4ae9b1acc762.jpg)
ഹൈദരാബാദ്: ഹൈദരാബാദ് പട്ടാഞ്ചെരുവിലെ ഒരു ലോഡ്ജിൽ കാലുതെറ്റിവീണു മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്‌കൻ കണ്ണൂർ സ്വദേശിയാണെന്ന് ബന്ധുക്കൾ. മുംബൈയിൽ ഉള്ള സഹോദരനാണ് ഇന്ന് ഹൈദരാബാദിൽ എത്തിയത്. കണ്ണൂർ സ്വദേശികളായ ഇവർ എല്ലാവരും വിവിധ സംസ്ഥാനങ്ങളിൽ ആണ് ജീവിക്കുന്നത്. കാർത്തികേയൻ അവിവാഹിതനും സ്ഥിരമായി ഒരിടത്തും നിൽക്കാത്ത ആളുമാണെന്നു സഹോദരൻ മഹേഷ് വെളിപ്പെടുത്തിയതായി സൗഹൃദ കലാവേദി മലയാളി അസോസിയേഷൻ പ്രസിഡന്റ് ടി എസ് സി പ്രസാദ് ഈസ്റ് കോസ്റ്റ് ഡെയിലിയോട് പറഞ്ഞു.
ബന്ധുക്കളുടെ ആഗ്രഹപ്രകാരം കാർത്തികേയന്റെ ശവസംസ്കാര ചടങ്ങുകൾ ഹൈദരാബാദിൽ തന്നെ മലയാളി സംഘടനയുടെ നേതൃത്വത്തിൽ നടത്താനാണ് തീരുമാനം. ഇദ്ദേഹത്തിന്റെ പാൻ കാർഡ് പരിശോധിച്ചതിൽ കണ്ടെത്തിയ അഡ്രസ് മറ്റൊരാളുടേതായിരുന്നു. എന്നാൽ കോയമ്പത്തൂർ തന്നെയുള്ള മറ്റൊരു സഹോദരനാണ് മുംബൈയിൽ ഉള്ള മഹേഷിനെ ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകിയതെന്നും ടി എസ് സി പ്രസാദ് പറഞ്ഞു..
Post Your Comments