തിരുവനന്തപുരം: അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ചുള്ള ‘ഡോക്യുമെന്ററിക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. യദു വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത ‘ 21 മന്ത്‌സ് ഓഫ് ഹെല്‍’ എന്ന ഡോക്യുമെന്ററിക്കാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. അടിയന്തിരാവസ്ഥയെ ധീരമായി നേരിട്ട ആര്‍എസ്എസ് പ്രവര്‍ത്തകരെപ്പറ്റിയാണ് ഡോക്യുമെന്ററി എന്നും അനുമതി നിഷേധിക്കാനുള്ള കാരണം ഇതുമാത്രമാണെന്നും കുമ്മനം പറയുകയുണ്ടായി.
രാവിലെ കുമ്മനം പറയും വൈകിട്ട് ചെന്നിത്തല അത് കോപ്പിയടിക്കും: കോടിയേരി ബാലകൃഷ്ണന്‍
ആര്‍എസ്എസിനെ നായക സ്ഥാനത്ത് നിര്‍ത്തുന്ന ഡോക്യുമെന്ററിക്ക് അനുമതി നല്‍കാനാവില്ലെന്നാണ് കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് ഡയറക്ടറുടെയും ചില അംഗങ്ങളുടേയും നിലപാട്. ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിട്ടുള്ളതുപോലെ അടിയന്തരാവസ്ഥയില്‍ അതിക്രമങ്ങള്‍ നടന്നിട്ടില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നത്. ചരിത്രത്തില്‍ ഒരിടത്തും ആര്‍എസ്എസ് എന്ന പേരും പോലും രേഖപ്പെടുത്തരുതെന്ന അസഹിഷ്ണത മാത്രമാണ് ഇതിന് പിന്നില്‍. ഫാസിസത്തിനെതിരായ യദുവിന്റെ പോരാട്ടത്തിന് ബിജെപി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും കുമ്മനം പറയുകയുണ്ടായി.
Post Your Comments