ന്യൂഡല്‍ഹി: 2017ല്‍ ലോകത്ത് ഏറ്റവും സമയ നിഷ്ഠ പാലിച്ച വിമാനക്കമ്പനികളില്‍ ജപ്പാന്‍ എയര്‍ലൈന്‍സാണ് മുന്നില്‍. 85 ശതമാനം സമയനിഷ്ഠ പാലിച്ചാണ് ജപ്പാന്‍ എയര്‍ലൈന്‍സ് മുന്നിലെത്തിയത്. തൊട്ടുപിന്നില്‍ 84 ശതമാനവുമായി ഓള്‍ നിപ്പോണ്‍ എയര്‍വെയ്‌സ് ആണ്.
ഇതും ജപ്പാന്‍ വിമാനക്കമ്പനി തന്നെയാണ്. ലിസ്റ്റിലുള്ള ആദ്യ 20 കമ്പനികളില്‍ ഉത്തര അമേരിക്കയില്‍ നിന്ന് ഏഴ് എയര്‍ലൈന്‍സുകള്‍, യൂറോപ്പില്‍ നിന്ന് ആറ്, ഏഷ്യ പസഫിക്കില്‍ നിന്ന് ആറ്, ലാറ്റിനമേരിക്കയില്‍ നിന്ന് ഒരു എയര്‍ലൈന്‍സുമാണ് ഇടംപിടിച്ചത്.
യു.കെ.ആസ്ഥാനായുള്ള വിമാന വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒ.എ.ജി എന്ന കമ്പനിയുടേതാണ് കണക്കുകള്‍. കൃത്യ നിഷ്ഠയില്‍ ആദ്യ അഞ്ചില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് കമ്പനിയായ ഇന്‍ഡിഗോയും ഇടംപിടിച്ചിട്ടുണ്ട്. നാലാം സ്ഥാനത്താണ് ഇന്‍ഡിഗോ. അമേരിക്കന്‍ കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സാണ് മൂന്നാമത്.
Post Your Comments