
കൊച്ചി : എ കെ ശശീന്ദ്രന് ഇന്ന് നിര്‍ണ്ണായകം . മുന്‍മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണിക്കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഈ ഹര്‍ജിയുടെ ഭാവിയെ അടിസ്ഥാനപ്പെടുത്തിയാണ് എ.കെ.ശശീന്ദ്രന് വീണ്ടും മന്ത്രി സ്ഥാനം ലഭിക്കുമോയെന്നതില്‍ തീരുമാനമാകുക.
ഇതിനിടെ കേസ് ഒത്തുതീര്‍പ്പാക്കാനുളള നീക്കത്തിനെതിരെ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക സമര്‍പ്പിച്ച ഹര്‍ജിയാണ് പരിഗണിക്കുന്നത്.
കേസ് പുറത്തുവെച്ച് ഒത്തുതീര്‍പ്പായെന്നും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യം.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments