റാഞ്ചി ; കാലിത്തീറ്റ കുംഭകോണ കേസ് ലാലു പ്രസാദ് യാദവിന്റെ ശിക്ഷ വിധി റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി നാളത്തേക്ക് മാറ്റി. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും കോടതി വിധി പ്രസ്താവന നടത്തുക. അഭിഭാഷകരുടെ നിസഹകരണത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസവും ശിക്ഷയിന്മേലുള്ള വാദം നടത്താനായിരുന്നില്ല.
1991-94 കാലയളവില്‍ ലാലു മുഖ്യമന്ത്രിയായിരിക്കെ ദിയോഗര്‍ ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകള്‍ നല്‍കി 84.53 ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് ശിക്ഷ പ്രഖ്യാപിക്കുക. ലാലു പ്രസാദ്, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്ര എന്നിവര്‍ ഉള്‍പ്പെടെ 22 പേരാണ് കേസില്‍ പ്രതികൾ. ഇതില്‍ ലാലു അടക്കം 16 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ജഗനാഥ് മിശ്രയെ അടക്കം 6 പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. നിലവില്‍ ലാലു അടക്കമുള്ള 16 പേര്‍ ബിര്‍സമുണ്ട ജയിലിലാണ്.
Read also ; സിബിഐയെ ഉപയോഗിച്ച് സിപിഎമ്മിനെ ഇല്ലാതാക്കാന്‍ ശ്രമം; തെളിവുകള്‍ നിരത്തി പിണറായി
Post Your Comments