Latest NewsNewsGulf

നിരവധി എമിറേറ്റ്സ് വിമാനങ്ങള്‍ റദ്ദാക്കി

ന്യൂയോര്‍ക്ക്•അമേരിക്കയുടെ കിഴക്കന്‍ തീരത്ത് ആഞ്ഞുവീശിയ മഞ്ഞ്കൊടുങ്കാറ്റ്-ബോബ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഉണ്ടായ കനത്ത മഞ്ഞുവീഴയും തണുപ്പും ഇവിടേക്കുള്ള യാത്ര ദുഷ്കരമാക്കിയിട്ടുണ്ട്. എമിറേറ്റ്സ് വിവിധ വിമാനക്കമ്പനികളുടെ ആയിരക്കണക്കിന് വിമാനങ്ങളാണ് വൈകുകയോ റദ്ദാക്കുകയോ ചെയ്തിരിക്കുന്നത്.

ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നിന്നുള്ള വൈകുന്നതോ, റദ്ദാക്കിയതോ ആയ വിമങ്ങളുടെ പട്ടിക എമിറേറ്റ്സ് പ്രഖ്യാപിച്ചു. അവയുടെ വിശദാംശങ്ങള്‍ ചുവടെ,

റദ്ദാക്കിയ വിമാനങ്ങള്‍

1) ജനുവരി 6, ശനിയാഴ്ച- EK 203 ദുബായ് (DXB)-ന്യൂയോര്‍ക്ക് (JFK)
2) ജനുവരി 6, ശനിയാഴ്ച- EK 201 ദുബായ് (DXB)-ന്യൂയോര്‍ക്ക് (JFK)
3) ജനുവരി 6, ശനിയാഴ്ച- EK 208 ന്യൂയോര്‍ക്ക് (JFK)-ദുബായ് (DXB)
4) ജനുവരി 6, ശനിയാഴ്ച- EK 204 ന്യൂയോര്‍ക്ക് (JFK)-ദുബായ് (DXB)

വൈകുന്ന വിമാനങ്ങള്‍

1) ജനുവരി 5, EK 203 ദുബായ് (DXB)-ന്യൂയോര്‍ക്ക് (JFK)
2) ജനുവരി 5, EK 201 ദുബായ് (DXB)-ന്യൂയോര്‍ക്ക് (JFK)
3) ജനുവരി 5, EK 207 ദുബായ് (DXB)-ന്യൂയോര്‍ക്ക് (JFK)
4) ജനുവരി 5, EK 208 ന്യൂയോര്‍ക്ക് (JFK)-ദുബായ് (DXB)
5) ജനുവരി 6, EK 204 ന്യൂയോര്‍ക്ക് (JFK)-ദുബായ് (DXB)
6) ജനുവരി 6, EK 202 ന്യൂയോര്‍ക്ക് (JFK)-ദുബായ് (DXB)

ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക്‌ ചെയ്ത യാത്രക്കാര്‍ വിവരങ്ങള്‍ക്കായി അവരുടെ ട്രാവല്‍ ഏജന്‍സിയുമായോ പ്രാദേശിക എമിറേറ്റ്സ് ഓഫീസുമായോ ബന്ധപ്പെടണമെന്ന് എമിറേറ്റ്സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button